അവസാന ഓവര്‍ എങ്ങനെ എറിയണമെന്ന് ഞാന്‍ കോഹ്‌ലിയോട് ചോദിച്ചു, അദ്ദേഹം പറഞ്ഞ വക്കുകള്‍ എന്നെ ഞെട്ടിച്ചു - വിജയരഹസ്യം ബുമ്ര വ്യക്തമാക്കുന്നു

അവസാന ഓവര്‍ എങ്ങനെ എറിയണം ?; കോഹ്‌ലിയുടെ വാക്ക് കേട്ട് ബുമ്ര ഞെട്ടിത്തരിച്ചു

  Jasprit Bumrah , Virat Kohli , T20 last over  , india england T20 , Bumrah , kohli , team india , ജസ്പ്രീത് ബുമ്ര , വിരാട് കോഹ്‌ലി , ബുമ്ര , ട്വന്റി 20 , ഇംഗ്ലീഷ്
ന്യൂഡല്‍ഹി| jibin| Last Modified തിങ്കള്‍, 30 ജനുവരി 2017 (15:21 IST)
ഇംഗ്ലണ്ടിനെതിരായ രണ്ടാം ട്വന്റി 20യിലെ അവസാന ഓവറില്‍ മികച്ച ബോളിംഗ് പുറത്തെടുക്കാന്‍ ആത്മവിശ്വാസം നല്‍കിയത് നായകന്‍ വിരാട് കോഹ്‌ലിയുടെ വാക്കുകളായിരുന്നുവെന്ന് ജസ്പ്രീത് ബുമ്ര.

അവസാന ഓവറില്‍ എട്ട് റണ്‍സ് മതിയായിരുന്നു ഇംഗ്ലണ്ടിന് ജയിക്കാന്‍. ഓരോ പന്തും എങ്ങനെ എറിയണമെന്ന് ഞാന്‍ കോഹ്‌ലിയോട് ചോദിച്ചപ്പോള്‍ സ്വന്തം മികവിന് അനുസരിച്ച് പന്ത് എറിയാനായിരുന്നു അദ്ദേഹം പറഞ്ഞത്. അവസാന പന്തില്‍ ഇംഗ്ലീഷ് താരങ്ങള്‍ സിക്‍സ് നേടിയെന്നുവച്ച് ലോകം അവസാനിക്കാന്‍ പോകുന്നില്ലെന്നും കോഹ്‌ലി പറഞ്ഞു. ഇതാണ് എനിക്ക് ആത്മവിശ്വാസം പകര്‍ന്നതെന്നും വ്യക്തമാക്കി.

കോഹ്‌ലി പകര്‍ന്ന ആത്മവിശ്വാസം അവസാന നിമിഷം സഹായിച്ചു. ആഗ്രഹിക്കുന്നതെന്തും ചെയ്യാനുള്ള സ്വാതന്ത്ര്യം നല്‍കിയതോടെ മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞു. വിക്കറ്റിനെ മനസിലാക്കാനായിരുന്നു ശ്രമം. ആദ്യ ഇന്നിംഗ്‌സില്‍ നിന്നുതന്നെ വിക്കറ്റിന് സ്വഭാവം മനസിലാക്കിയെന്നും മത്സരത്തിലെ മാന്‍ ഓഫ് ദ മാച്ച് ആയ ബുമ്ര പ്രതികരിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :