Jasprit Bumrah: 'ചിരിക്കാന്‍ വയ്യ'; ബെഡ് റെസ്റ്റ് വാര്‍ത്തകളോടു പ്രതികരിച്ച് ബുംറ, ഇന്ത്യക്കും 'ചിരി'

ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ അവസാന ടെസ്റ്റിനിടെയാണ് ബുംറയ്ക്കു പരുക്കേറ്റത്

Bumrah, Worldcup
Jasprit Bumrah
രേണുക വേണു| Last Modified വ്യാഴം, 16 ജനുവരി 2025 (09:17 IST)

Jasprit Bumrah: ഇന്ത്യന്‍ ആരാധകര്‍ക്കു പ്രതീക്ഷ നല്‍കി ജസ്പ്രിത് ബുംറയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്. പരുക്കിനെ തുടര്‍ന്ന് ബുംറയ്ക്ക് ചാംപ്യന്‍സ് ട്രോഫി നഷ്ടമായേക്കുമെന്ന വാര്‍ത്തകള്‍ കഴിഞ്ഞ ദിവസം പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് രസകരമായ പോസ്റ്റുമായി ബുംറ എക്‌സ് പ്ലാറ്റ്‌ഫോമില്‍ എത്തിയത്.

ബോര്‍ഡര്‍-ഗാവസ്‌കര്‍ ട്രോഫിയിലെ അവസാന ടെസ്റ്റിനിടെയാണ് ബുംറയ്ക്കു പരുക്കേറ്റത്. പൂര്‍ണ വിശ്രമം ആവശ്യമായതിനാല്‍ ബുംറ 'ബെഡ് റെസ്റ്റി'ല്‍ ആയിരിക്കുമെന്നും ചാംപ്യന്‍സ് ട്രോഫി കളിക്കുമോ എന്ന കാര്യം സംശയമാണെന്നും ഇന്നലെ ചില മാധ്യമങ്ങളില്‍ അടക്കം വാര്‍ത്ത വന്നിരുന്നു. അതിനു പിന്നാലെയാണ് ബുംറയുടെ പോസ്റ്റ്.

' വ്യാജ വാര്‍ത്തകള്‍ പ്രചരിപ്പിക്കാന്‍ എളുപ്പമാണെന്ന് എനിക്ക് അറിയാം, പക്ഷേ ഇത് എന്നെ ചിരിപ്പിക്കുന്നു. ഇതിന്റെ ഉറവിടങ്ങള്‍ വിശ്വസനീയമല്ല' ബുംറ എക്‌സില്‍ കുറിച്ചു.
അതേസമയം ചാംപ്യന്‍സ് ട്രോഫിക്കുള്ള ഇന്ത്യന്‍ ടീം പ്രഖ്യാപനം നീളുകയാണ്. ജനുവരി 19 നായിരിക്കും ഇന്ത്യ ടീം പ്രഖ്യാപിക്കുകയെന്നാണ് ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍. വിക്കറ്റ് കീപ്പറായി ആരെ വേണമെന്ന കാര്യത്തില്‍ തീരുമാനമാകാത്തതാണ് ടീം പ്രഖ്യാപനം നീളാന്‍ കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :