താരങ്ങൾ ടീം ബസിൽ തന്നെ യാത്ര ചെയ്യണം, മുഴുവൻ സമയവും കുടുംബം ഒപ്പം വേണ്ട, ഒടുവിൽ നിയന്ത്രണങ്ങളുമായി ബിസിസിഐ

Indian Team
Indian Team
അഭിറാം മനോഹർ| Last Modified ബുധന്‍, 15 ജനുവരി 2025 (16:42 IST)
ബോര്‍ഡര്‍- ഗവാസ്‌കര്‍ ട്രോഫിയിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ക്ക് മുകളില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവരാനുറച്ച് ബിസിസിഐ. ഒരു പരമ്പരയുടെ സമയം മുഴുവന്‍ കുടുംബം ഒപ്പം താമസിക്കുന്ന രീതി മാറ്റാനാണ് ബിസിസിഐ ഒരുങ്ങുന്നത്. ഇനി മുതല്‍ 45 ദിവസത്തെ പര്യടനമെങ്കില്‍ രണ്ടാഴ്ച മാത്രമാകും കുടുംബത്തിനൊപ്പം ചെലവഴിക്കാന്‍ താരങ്ങളെ അനുവദിക്കുക.

പേഴ്‌സണല്‍ സ്റ്റാഫിനും കുടുംബത്തിനൊപ്പവും യാത്ര ചെയ്യാന്‍ താരങ്ങളെ ഇനി അനുവദിക്കില്ല. താരങ്ങളെല്ലാം തന്നെ ടീം ബസില്‍ തന്നെ യാത്ര ചെയ്യണം. അടുത്തിടെ നടന്ന പരമ്പരകള്‍ക്കിടെ ഇന്ത്യന്‍ ടീമിലെ ചില താരങ്ങള്‍ പ്രത്യേക വാഹനങ്ങളില്‍ യാത്ര ചെയ്തത് വിവാദമായ സാഹചര്യത്തിലാണ് തീരുമാനം. ഓസ്‌ട്രേലിയയില്‍ സംഭവിച്ച പിഴവ് ഇനിയുണ്ടാകരുത്. ഇന്ത്യന്‍ ടീം ഇംഗ്ലണ്ടിലേക്ക് പോകുമ്പോള്‍ ഒരു സംഘമായി മാത്രം പോവുക. ഓസ്‌ട്രേലിയല്‍ നാല് സംഘങ്ങളായാണ് അവര്‍ പോയത്. ടീമിനൊപ്പം ക്യാപ്റ്റനും വൈസ് ക്യാപ്റ്റനും ഉണ്ടായിരുന്നില്ല. ഈ രീതി ഇംഗ്ലണ്ടിനെതിരെ പാടില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :