ശ്രീശാന്തിന്റെ ശിക്ഷ: മൂന്ന് മാസത്തിനുള്ളിൽ തീരുമാനമെടുക്കണം- സുപ്രിംകോടതി

  sreesanth , IPL spot fixing , IPL , ombudsman , bcci , ശ്രീശാന്ത് , ഐ പി എല്‍ , ഒത്തുകളി , കോഴ , കോടതി
ന്യൂഡ‍ൽഹി| Last Modified വെള്ളി, 5 ഏപ്രില്‍ 2019 (15:23 IST)
ഐപിഎൽ വാതുവയ്പ്പ് കേസിൽ ശിക്ഷാനടപടി എസ് ശ്രീശാന്തിന്റെ കാര്യത്തിൽ 3 മാസത്തിനുള്ളിൽ ബിസിസിഐ ഓംബുഡ്സ്മാൻ തീരുമാനമെടുക്കും. ബിസിസിഐ ഓംബുഡ്സ്മാൻ റിട്ട. ജസ്റ്റിസ്, ഡികെ ജയിൻ എന്നിവര്‍ തീരുമാനമെടുക്കണമെന്ന് സുപ്രീംകോടതി നിർദേശിച്ചു.

ബിസിസിഐയുടെ ഹർജിയിലാണ് ജസ്റ്റിസുമാരായ അശോക് ഭുഷൺ, കെഎം ജോസഫ് എന്നിവർ ഇക്കാര്യം പറഞ്ഞത്.

ശ്രീശാന്തിനെ വിലക്കിയ അച്ചടക്ക സമിതി ഇപ്പോൾ നിലവിലില്ല. അതിനാൽ വിഷയത്തിൽ സുപ്രീം കോടതി നിയോഗിച്ചിരിക്കുന്ന ഓംബുഡ്സ്മാൻ ഇടപെടണമെന്നാവശ്യപ്പെട്ടായിരുന്നു ബിസിസിഐ ഹർജി സമർപ്പിച്ചത്. ശ്രീശാന്തിന്റെ ആജീവനാന്ത വിലക്ക് മാർച്ച് 15നാണ് സുപ്രീംകോടതി നീക്കിയത്.

2013ലെ ഐപിഎൽ സീസണില്‍ ഒത്തുകളിച്ചെന്നാരോപിച്ച് ശ്രീശാന്തിന് ബിസിസിഐ ഏര്‍പ്പെടുത്തിയ ആജീവനാന്ത വിലക്ക് കഴിഞ്ഞ മാസം റദ്ദാക്കിയതിനു പിന്നാലെയാണ് സുപ്രീംകോടതിയുടെ പുതിയ നടപടി. ഇതോടെ ശ്രീശാന്തിന്റെ വിലക്കിന് അറുതിവന്നേക്കുമെന്ന് വ്യക്തമായി.

വിചാരണക്കോടതി കുറ്റവിമുക്തനാക്കിയിട്ടും വിലക്ക് തുടരുന്ന ബിസിസിഐ നടപടി അനീതിയും ക്രൂരവുമാണെന്നായിരുന്നു ശ്രീശാന്തിന്റെ വാദം.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :