മങ്കാദിങ് ശ്രമം ധോണിക്ക് നേര്‍ക്കോ; നാണംകെട്ട് ക്രുനാല്‍ പാണ്ഡ്യ

   kurnal pandya , IPL , ms dhoni , mankad , മഹേന്ദ്ര സിംഗ് ധോണി , ചെന്നൈ സൂപ്പര്‍ കിംഗ്‌സ് , മുംബൈ ഇന്ത്യന്‍സ് , അശ്വിന്‍
മുംബൈ| Last Updated: വ്യാഴം, 4 ഏപ്രില്‍ 2019 (15:49 IST)
മൈതാനത്തിറങ്ങിയാല്‍ കണ്ണും കാതും ക്രിക്കറ്റിലേക്ക് മാത്രമായി ചുരുക്കുന്ന താരമാണ് മഹേന്ദ്ര സിംഗ് ധോണി. എതിരാളികളുടെ നീക്കങ്ങള്‍ മുന്‍‌കൂട്ടി കണ്ട് തന്ത്രങ്ങളൊരുക്കാന്‍ കേമനാണ് അദ്ദേഹം. ഇങ്ങനെയൊരു താരത്തിനെതിരെ വിവാദപരമായ മങ്കാദിങ് ശ്രമം നടത്തിയാല്‍ എന്തായിരിക്കും ഫലം.

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് - മുംബൈ ഇന്ത്യന്‍സ് മത്സരത്തിനിടെ ധോണിക്കെതിരെ അങ്ങനെയൊരു ശ്രമം നടന്നു. മുംബൈ ബോളര്‍ ക്രുനാല്‍ പാണ്ഡ്യ എറിഞ്ഞ പതിനാലാമത്തെ ഓവറില്‍ തന്ത്രശാലിയായ ധോണിക്കെതിരെ മങ്കാദിങ് ശ്രമം നടത്തിയ ക്രുനാല്‍ സ്വയം പരിഹാസനാവുകയായിരുന്നു.

ക്രുനാല്‍ ബോളിംഗ് ആക്ഷന്‍ തുടങ്ങിയപ്പോള്‍ ധോണി ക്രീസ് വിട്ടിറങ്ങി. ഇതിനു പിന്നാലെയാണ് മങ്കാദിങ് ശ്രമം നടന്നത്. എന്നാല്‍, ക്രീസ് വിട്ടിറങ്ങിയിട്ടും ധോണി ബാറ്റ് ലൈനിനുള്ളില്‍ ബാറ്റ് കുത്തിയിരുന്നു എന്നത് മുംബൈ ബോളര്‍ക്ക് തിരിച്ചറിയാനായില്ല.

ഈ സീസണില്‍ രണ്ടാം തവണയാണ് ക്രുനാല്‍ മങ്കാദിങ്ങിന് ശ്രമിക്കുന്നത്. കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരായ മത്സരത്തില്‍ മായങ്ക് അഗര്‍വാളിനെ പുറത്താക്കാന്‍ ക്രുനാല്‍ ശ്രമിച്ചിരുന്നു. രാജസ്ഥാന്‍ റോയല്‍സിന്റെ ജോസ് ബട്ലറെ മങ്കാദിങ്ങിലൂടെ കിംഗ്സ് ഇലവന്‍ നായകന്‍ ആര്‍ അശ്വിന്‍ പുറത്താക്കിയ സംഭവം വന്‍ വിവാദമായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :