ഗെയിലാട്ടത്തില്‍ കൊൽക്കത്ത തരിപ്പണം: ബാംഗ്ളൂരിന് ജയം

 ഐപിഎൽ , റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂര്‍ , ക്രിസ് ഗെയില്‍ , കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്
ബാംഗ്ളൂർ| jibin| Last Modified ഞായര്‍, 12 ഏപ്രില്‍ 2015 (13:10 IST)
എട്ടാം സീസണിലെ കന്നിഅംഗത്തിനിറങ്ങിയ റോയൽ ചലഞ്ചേഴ്സ് ബാംഗ്ളൂരിന് ജയം. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ മൂന്ന് വിക്കറ്റിനാണ് റോയൽ ചലഞ്ചേഴ്സ്
പരാജയപ്പെടുത്തിയത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ഉയർത്തിയ 177 റൺസ് മറികടക്കാനിറങ്ങിയ ബാംഗ്ളൂരിന് തുടക്കത്തില്‍ തന്നെ വിക്കറ്റുകള്‍ നഷ്‌ടമായെങ്കിലും വെസ്‌റ്റ് ഇന്‍ഡീസിന്റെ വെടിക്കെട്ട് താരം ക്രിസ് ഗെയില്‍ നടത്തിയ ഒറ്റയാന്‍ പോരാട്ടത്തില്‍ ജയം പിടിച്ചെടുക്കുകയായിരുന്നു.

ഏഴ് ഫോറും ഏഴ് സിക്സറുകളും അടക്കം 56 പന്തിൽ 96 റൺസായിരുന്ന ഗെയിലിന്റെ സമ്പാദ്യം. ജയിക്കാൻ ഏഴ് റൺസ് മാത്രം ബാക്കിനിൽക്കെ സെഞ്ച്വറിക്ക് നാല് റൺസ് അകലെവെച്ച് ഗെയിൽ പുറത്തായെങ്കിലും പത്തൊൻപതാം ഓവറിലെ അവസാന പന്ത് ബൗണ്ടറിലേക്ക് പായിച്ച്
അബു അഹമ്മദാണ് ബാംഗ്ളൂരിന് ജയം സമ്മാനിക്കുകയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :