ഗെയിലിനെക്കാള്‍ മികച്ച താരം ഡിവില്ലിയേഴ്‌സ്‌: ലാറ

 എ ബി ഡിവില്ലിയേഴ്‌സ് , ക്രിസ് ഗെയില്‍ , ബ്രയന്‍ ലാറ
jibin| Last Updated: ശനി, 28 ഫെബ്രുവരി 2015 (16:48 IST)
ഏകദിന ക്രിക്കറ്റിലെ എക്കാലത്തെയും മികച്ച ബാറ്റ്സ്‌മാന്‍ ദക്ഷിണാഫ്രിക്കന്‍ നായകന്‍ എ ബി ഡിവില്ലിയേഴ്‌സാണെന്ന് കരീബിയന്‍ ക്രിക്കറ്റ് ഇതിഹാസം ബ്രയന്‍ ലാറ. ഏകദിന ക്രിക്കറ്റിലെ മികവുറ്റ താരം ക്രിസ് ഗെയിലാണെന്നായിരുന്നു തന്റെ നിഗമനം എന്നാല്‍ വിന്‍ഡീസിനെതിരെ എ ബി നടത്തിയ പ്രകടനം അത്ഭുതപ്പെടുത്തിയെന്നും. ഈ പ്രകടനത്തിലൂടെ ഗെയിലിനെ മറികടക്കാന്‍ ദക്ഷിണാഫ്രിക്കന്‍ നായകന് കഴിഞ്ഞെന്നും ലാറ പറഞ്ഞു.

ഡിവില്ലിയേഴ്‌സിന്റെ കളി ഞെട്ടിക്കുന്നതാണ്. ഏത് ടീമിനെതിരെയും ഏത് ബോളര്‍ക്കെതിരെയും അദ്ദേഹത്തിന് മികച്ച രീതിയില്‍ കളിക്കാന്‍ അറിയാം അതാണ് എ ബിയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നതെന്നും ലാറ പറഞ്ഞു. ദക്ഷിണാഫ്രിക്ക വെസ്‌റ്റ് ഇന്‍ഡീസ് മത്സരത്തില്‍ ഡിവില്ലിയേഴ്‌സ് മാത്രമാണ് നിറഞ്ഞു നിന്നത്. ആ മത്സരത്തില്‍ വിന്‍ഡീസിന്റെ പ്രകടനം തന്നെ നിരാശനാക്കിയെന്നും. ഡിവില്ലിയേഴ്‌സിന്റെ മികവ് ഗെയ്‌ലിന് ഇല്ലെന്നും ലാറ പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :