കെ എൽ രാഹുൽ നിറഞ്ഞാടി; രാജസ്ഥാനെതിരെ പഞ്ചാബിന് ആറ് വിക്കറ്റ് ജയം

രാഹുലിന്റെ ചിറകിലേറി പഞ്ചാബ്

അപർണ| Last Modified തിങ്കള്‍, 7 മെയ് 2018 (08:36 IST)
രാജസ്ഥാൻ - പഞ്ചാബ് മത്സരത്തിൽ പഞ്ചാബിന് ആറ് വിക്കറ്റ് ജയം. കെ എൽ കളിക്കളത്തിൽ നിറഞ്ഞാടുകയായിരുന്നു. രാജസ്ഥാന്‍ ഉയര്‍ത്തിയ 153 രണ്‍സ് വിജയലക്ഷ്യം 9 ബോള്‍ ബാക്കിനിൽക്കെ പഞ്ചാബ് മറികടക്കുകയായിരുന്നു.

54 ബോളില്‍ പുറത്താകാതെ നിന്ന രാഹുല്‍ വാരിക്കൂട്ടിയത് 84 റണ്‍സാണ്. 3 സിക്‌സും 7 ഫോറുമുള്‍പ്പടെയാണ് രാഹുലിന്റെ ഇന്നിംങ്‌സ്. സീസണിലെ പഞ്ചാബിന്റെ ആറാം ജയമാണിത്.

നേരത്തെ നിശ്ചിത 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തിലാണ് റോയല്‍സ് 152 റണ്‍സ് നേടിയത്. രാജസ്ഥാന്‍ ബാറ്റിംഗ് നിരയില്‍ ഭേതപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാൻ ആർക്കും സാധിച്ചില്ല. അവസാന ഓവറുകളില്‍ കളിച്ച ശ്രേയസ്സിന്റെ പ്രകടനമാണ് രാജസ്ഥാന് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :