ഐ പി എല്ലിലെ മികച്ച ക്യാച്ച് ഇതുതന്നെ!

ഒരു മികച്ച ക്യാച്ച് പിറക്കാൻ ഒരു സെക്കൻഡ് മതി!

അപർണ| Last Updated: തിങ്കള്‍, 7 മെയ് 2018 (08:29 IST)
രാജസ്ഥാന്‍- പഞ്ചാബ് മത്സരത്തില്‍ പഞ്ചാബിന് ആറ് വിക്കറ്റ് വിജയം. കളിക്കളത്തിൽ കെ എൽ രാഹുൽ നിറഞ്ഞാടുകയായിരുന്നു. രണ്ട് മികച്ച ക്യാച്ചുകളാണ് പിറന്നത്. രണ്ടും കണ്ട മികച്ച ക്യാച്ച് തന്നെ. ഒന്ന് രഹാനയെ പുറത്താക്കിയ ഗെയ്‌ലിന്റെ മനോഹരമായ ക്യാച്ച്. രണ്ട് സ്‌റ്റോക്‌സിനെ പുറത്താക്കിയ ക്യാച്ച്.

സ്വാർത്ഥ താൽപ്പര്യങ്ങളൊന്നുമില്ലാതെ ക്രിക്കറ്റ് ഒരു ടീം വര്‍ക്കാണ് എന്ന് തെളിയിക്കുന്ന നിമിഷങ്ങള്‍ക്ക് ക്രിക്കറ്റ്‌ലോകം സാക്ഷിയാവുകയായിരുന്നു. 13 ആം മോവറിൽ മുജീബ് ഉര്‍ റഹ്മാന്റെ ബോള്‍ രാജസ്ഥാന്‍ താരം സ്‌റ്റോക്‌സ് ഉയര്‍ത്തിയടിച്ചു. സിക്‌സ് തന്നെയെന്ന് കാണികൾ ഉറപ്പിച്ചു.

പക്ഷേ, ബൗണ്ടറിലൈന്റെ അടുത്ത് നിന്നും മായങ്ക് ഉയര്‍ന്ന് ചാടി ബോൾ കൈപ്പിടിയിൽ ഒതുക്കി. പക്ഷേ, ബൌണ്ടറി ലൈൻ കടന്ന് താൻ പുറകിലേക്ക് വീഴുമെന്ന് മനസ്സിലാക്കിയ മായങ്ക് പെട്ടന്ന് തന്നെ ഉണർന്ന് പ്രവർത്തിച്ചു.
ബൗണ്ടറിലൈനിലേക്ക് വീഴാന്‍പോയ മായങ്ക് അതിനു മുൻപ് തന്നെ ബോള്‍ അടുത്ത നിന്ന മനോജ് തിവാരിക്ക് എറിഞ്ഞുകൊടുക്കുകയായിരുന്നു.

അങ്ങനെ ഐ എസ് എല്‍ കണ്ട ഏറ്റവും മികച്ച ക്യാച്ച് പിറക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :