രോഹിത്ത് തിരിച്ചെത്തും, കൊൽക്കത്തയ്‌ക്കെതിരായ മുംബൈ സാധ്യതാ ഇലവൻ ഇങ്ങനെ

അഭിറാം മനോഹർ| Last Modified വ്യാഴം, 23 സെപ്‌റ്റംബര്‍ 2021 (12:57 IST)
ഐപിഎല്ലിൽ ആദ്യനാലിൽ ഇടം നിലനിർത്താനുള്ള പോരാട്ടത്തിനാണ് മുംബൈ ഇന്ത്യൻസ് ഇന്നിറങ്ങുന്നത്. രണ്ടാം പാദത്തിലെ ആദ്യ മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനോടേറ്റ പരാജയത്തിന് ശേഷമുള്ള മത്സരത്തിൽ ഒരു വിജയത്തിൽ കുറഞ്ഞ യാതൊന്നും മുംബൈ ആരാധകർ പ്രതീക്ഷിക്കുന്നില്ല.

പോയന്റ് ടേബിളിൽ ആറാമതാണെങ്കിലും കഴിഞ്ഞ മത്സരത്തിൽ ബാംഗ്ലൂരിനെ തകർത്തടിച്ചുകൊണ്ടാണ് കൊൽക്കത്തയുടെ വരവ്. ഓപ്പണിങ് സഖ്യം വിജയമായതും വരുൺ ചക്രവർത്തി എന്ന മാന്ത്രിക സ്പിന്നറുടെ സാന്നിധ്യവും കൊൽക്കത്തയെ ശക്തരാക്കുന്നു. അതേസമയം മുംബൈ ടീമിൽ നായകൻ രോഹിത് ശർമ ടീമിൽ തിരിച്ചെത്തുമെന്നാണ് അറിയുന്നത്. രോഹിത്തിനൊപ്പം സ്റ്റാർ ഓൾ റൗണ്ടർ ഹാർദിക്ക് പാണ്ഡ്യയും ടീമിൽ തിരിച്ചെത്തിയേക്കും.

അതേസമയം ആദ്യ മത്സരത്തിൽ വിജയിച്ച കൊൽക്കത്തൻ ടീമിൽ മാറ്റങ്ങൾക്ക് സാധ്യതയില്ല.ഇന്ത്യൻ സമയം രാത്രി 7:30നാണ് മത്സരം.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :