അഭിറാം മനോഹർ|
Last Modified ചൊവ്വ, 21 സെപ്‌റ്റംബര്‍ 2021 (19:42 IST)
ഐപിഎൽ രണ്ടാം പാദത്തിലെ ആദ്യമത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ തകർത്ത് കൊണ്ട് ചെന്നൈ സൂപ്പർ കിങ്‌സ് ഒന്നാമതെത്തിയെങ്കിലും ചെന്നൈ താരമായ സുരേഷ് റെയ്‌നയുടെ ബാറ്റിങ്ങിനെതിരെ വിമർശനവുമായി രംഗത്ത് വന്നിരിക്കുകയാണ് മുൻ ദക്ഷിണാഫിക്കൻ സ്റ്റാർ പേസറായ ഡെയ്‌ൽ സ്റ്റെയ്‌ൻ.
മത്സരത്തിൽ ആറ് പന്തിൽ നിന്നും നാല് റൺസാണ് റെയ്‌ന നേടിയത്. എന്നാൽ റെയ്‌ന
ആറു പന്തുകള്‍ നേരിടുന്നതു കണ്ടപ്പോള്‍ അയാളൊരു രാജ്യാന്തര താരമായിരുന്നുവെന്ന് വിശ്വസിക്കാനാകുന്നില്ലെന്നും സ്കൂള്‍ കുട്ടികളെപോലെയാണ് റെയ്ന ബാറ്റ് ചെയ്തതെന്നും സ്റ്റെയ്‌ൻ പറയുന്നു. ബോൾട്ട് മനോഹരമായാണ് പന്തെറിഞ്ഞത്. എന്നാൽ ബോൾട്ടിന്റെ കെണിയിൽ കൃത്യമായി ബാറ്റ് വെച്ച് റെയ്‌ന പുറത്തായി. ആ പന്തില്‍ അതിലപ്പുറം അയാള്‍ക്ക് ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. ആ സമയം റെയ്നയൊരു സ്കൂള്‍ ക്രിക്കറ്ററെ ഓര്‍മിപ്പിച്ചുവെന്നും സ്റ്റെയ്ന്‍ പറഞ്ഞു.
പരിചയസമ്പന്നനായ ഒരു താരം കളിക്കുന്നത് പോലെയായിരുന്നില്ല റെയ്‌ന കളിച്ചത്. ആ പുറത്താകൽ കണ്ടപ്പോൾ
അയാളൊരു രാജ്യാന്തര താരമായിരുന്നുവെന്ന് എനിക്ക് വിശ്വസിക്കാനായില്ല. ആ പന്ത് സിക്സ് അടിക്കാമായിരുന്നു. ഞാനത് പറയാന്‍ പാടില്ല, എങ്കിലും അങ്ങനെയാണ് നമ്മള്‍ കാണാറുള്ളത്-സ്റ്റെയ്ന്‍ ക്രിക്ക് ഇന്‍ഫോയോട് പറഞ്ഞു.