ഇന്ന് കോല്‍ക്കത്ത മുംബൈ പോരാട്ടം

Last Modified ബുധന്‍, 8 ഏപ്രില്‍ 2015 (10:45 IST)
ഐപിഎല്‍ എട്ടാം സീസണിലെ ആദ്യമത്സരത്തില്‍
ഇന്ന് നിലവിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് മുംബൈ ഇന്ത്യന്‍സിനെ നേരിടും.കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍ സ്റ്റേഡിയത്തില്‍ രാത്രി 8 മുതലാണ് മത്സരം.

കഴിഞ്ഞ സീസണിലും ഉദ്ഘാടന മത്സരത്തില്‍ ഇരുടീമുകളുമാണ് ഏറ്റുമുട്ടിയത്. അബുദാബിയില്‍ നടന്ന മത്സരത്തില്‍ കൊല്‍ക്കത്ത മുംബയ് ഇന്ത്യന്‍സിനെ 41 റണ്‍സിന് തോല്പിച്ചിരുന്നു. ഐപിഎല്ലില്‍ തുടര്‍ച്ചയായ ഒമ്പതാം ജയം തേടിയാണ് കൊല്‍ക്കത്ത ഇന്നിറങ്ങുന്നത്. ഇതുവരെ ഇരുടീമുകളും 14 തവണ ഏറ്റുമുട്ടിയപ്പോള്‍ പത്തിലും വിജയം
മുംബയ് ഇന്ത്യന്‍സിനൊപ്പമായിരുന്നു.

നാളെ ചെന്നൈയില്‍ നടക്കുന്ന രണ്ടാമത്തെ മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സ് ഡല്‍ഹി ഡെയര്‍ ഡെവിള്‍സും തമ്മില്‍ ഏറ്റുമുട്ടും. ഇന്നലെയാണ് നടന്ന ഐപിഎല്‍ എട്ടാം സീസന്റെ വര്‍ണാഭമായ ഉദ്ഘാടന ചടങ്ങില്‍ ബോളിവുഡ് താരങ്ങളുള്‍പ്പെടെ നിരവധി പ്രമുഖര്‍ പങ്കെടുത്തുത്തിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :