ഇന്ത്യന്‍ ടീമിലേക്ക് ഉടന്‍ തിരിച്ചെത്തുമെന്ന് യുവരാജും സഹീറും

ഐപിഎല്‍ സീസണ്‍ , യുവരാജ് സിംഗ് , സഹീര്‍ ഖാന്‍ , ഇന്ത്യന്‍ ക്രിക്കറ്റ് ടീം
ന്യൂഡല്‍ഹി| jibin| Last Modified ബുധന്‍, 1 ഏപ്രില്‍ 2015 (14:38 IST)
പുതിയ ഐപിഎല്‍ സീസണില്‍ മികച്ച പ്രകടനം പുറത്തെടുക്കുമെന്നും അതുവഴി ഇന്ത്യന്‍ ടീമില്‍ എത്തുമെന്നും യുവരാജ് സിംഗും, സഹീര്‍ ഖാനും. കാന്‍സര്‍ ചികിത്സയ്ക്ക് ശേഷം രണ്ടു വര്‍ഷത്തോളമുള്ള ജീവിതം കഠിനമായിരുന്നു. എന്നാല്‍ ഇപ്പോള്‍ ആഭ്യന്തര ക്രിക്കറ്റില്‍ മികച്ച പ്രകടനമാണ്‌ നടത്തുന്നത് അത് ഐപിഎല്ലിലും തുടരുമെന്നും യുവി പറഞ്ഞു. റെക്കോര്‍ഡ്‌ തുകയായി 16 കോടി രൂപയ്‌ക്ക് ഡല്‍ഹി ഡേര്‍ ഡെവിള്‍സാണ്‌ യുവരാജിനെ സ്വന്തമാക്കിയത്‌.

പരുക്കിന്‌ ശേഷം ക്രിക്കറ്റിലേക്ക് തിരിച്ചുവന്ന തനിക്ക് പുതിയ ഐപിഎല്‍ സീസണ്‍ വഴിത്തിരിവാകും. ഈ സീസണിലെ മികച്ച പ്രകടനത്തിലൂടെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുമെന്ന് പേസ് ബോളര്‍ സഖീര്‍ ഖാന്‍ പറഞ്ഞു. നാലു കോടി രൂപയ്‌ക്കാണ് ഡല്‍ഹി ഡേര്‍ ഡെവിള്‍സ്‌ സഹീര്‍ ഖാനെയും സ്വന്തമാക്കിയത്‌.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :