അടിച്ചു പറത്തി പന്ത്

ടോസ് നേടി ഡൽഹി

അപർണ| Last Updated: വെള്ളി, 11 മെയ് 2018 (09:54 IST)
സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ ഡല്‍ഹി ഡെയര്‍ഡെവിള്‍സിന്റെ പന്തിന്റെ അത്യുജ്ജലം പ്രകടനം
. ഋഷഭ് പന്ത് അടിച്ചു പറത്തിയ ഓരോ റൺസും ഡൽഹിക്ക് മുതൽക്കൂട്ടായി. 187-5 (20) റണ്‍സാണ് ഡല്‍ഹി നേടിയത്. തന്റെ ആദ്യ ഐ പി എല്ലിലെ ആദ്യ സെഞ്ച്വറി പന്ത് സ്വന്തമാക്കിയത് 56 പന്തുകളില്‍ നിന്നാണ്.

24 റണ്‍സെടുത്ത ഹര്‍ഷല്‍ പട്ടേലാണ് ഡല്‍ഹി നിരയില്‍ 20നു മുകളില്‍ സ്‌കോര്‍ ചെയ്ത ഏക താരം. അവസാന അഞ്ചോവറില്‍ 76 റണ്‍സാണ് ഡല്‍ഹി വാരിക്കൂട്ടിയത്. ഇതില്‍ ഭൂരിഭാഗവും പന്തിന്റെ വകയായിരുന്നു. തുടര്‍ച്ചയായി രണ്ടുകളില്‍ ബൗണ്ടറി നേടിയ പന്ത് അവസാന മൂന്നു ബോളും സിക്‌സറിലേക്കു പറത്തിയാണ് തന്റെ ഇന്നിങ്‌സ് അവസാനിപ്പിച്ചത്.

ടോസ് നേടിയ ഡല്‍ഹി ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :