കൊൽക്കത്തയെ എറിഞ്ഞ് വീഴ്ത്തി മുംബൈ

കൊൽക്കത്തയ്ക്കെതിരെ മുംബൈയ്ക്ക് 102 റൺസ് ജയം

അപർണ| Last Modified വ്യാഴം, 10 മെയ് 2018 (08:56 IST)
കൊല്‍ക്കത്തയ്‌ക്കെതിരെ മുംബൈ ഇന്ത്യന്‍സിന് കൂറ്റന്‍ ജയം. 102 റണ്‍സിനാണ് മുംബൈ ജയം സ്വന്തമാക്കിയത്.
തുടര്‍ച്ചയായ മുംബൈയുടെ മൂന്നാം ജയമാണിത്. മുംബൈ ഉയര്‍ത്തിയ 211 എന്ന സ്‌കോര്‍ ലക്ഷ്യം വെച്ചിറങ്ങിയ കൊൽക്കത്തയ്ക്ക് പക്ഷേ 108ൽ പോരാട്ടം അവസാനിപ്പിക്കേണ്ടി വന്നു.

മുംബൈ ബോളര്‍മാര്‍ക്കു മുന്നില്‍ ചീട്ടുകൊട്ടാരം പോലെ തകരുകയായിരുന്നു കൊല്‍ക്കത്ത ബാറ്റ്‌സ്മാന്‍മാര്‍. മുംബൈയുടെ ബൌളർമാർ കൊൽക്കത്തയിലെ ഓരോരുത്തരേയും എറിഞ്ഞ് വീഴ്ത്തുകയായിരുന്നു. 21 റണ്‍സെടുത്ത ക്രിസ് ലിനും നിതീഷ് റണയുമാണ് കൊല്‍ക്കയുടെ ടോപ്സ്കോററ്‍മാര്‍.
മുംബൈയ്ക്കായി ഹാര്‍ദിക് പാണ്ഡ്യ, കൃണാല്‍ പാണ്ഡ്യ എന്നിവര്‍ രണ്ടും
മഗ്ലെനന്‍, മാര്‍ക്കണ്ഡെ, ഭുംറ, കട്ടിംഗ് എന്നിവര്‍ ഓരോ വിക്കറ്റും നേടി. അര്‍ദ്ധസെഞ്ചുറി നേടിയ ഇഷാന്‍ കിഷന്റെയും അവസാന ഓവറില്‍ ആഞ്ഞടിച്ച കട്ടിംഗിന്റെയും മികവിലാണ് മുംബൈ കൂറ്റന്‍സ്‌കോര്‍ സ്വന്തമാക്കിയത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :