മൊഹാലി|
jibin|
Last Modified തിങ്കള്‍, 16 മെയ് 2016 (09:28 IST)
ഒമ്പതാം ഐപിഎല്‍ സീസണില്‍ ഏറെ പ്രതീക്ഷകളുമായെത്തിയ കിംഗ്സ് ഇലവന് പഞ്ചാബ് പ്ലേഓഫ് കാണാതെ പുറത്ത്. ഹൈദരാബാദ് സണ്‍റൈസേഴ്സിനെതിരായ മത്സരം തോറ്റതോടെയാണ് പഞ്ചാബിന്റെ പ്രതീക്ഷകള്‍ അസ്തമിച്ചത്. 12 കളികളില്‍നിന്ന് എട്ടു പോയന്റാണ് പഞ്ചാബിന്റെ സമ്പാദ്യം. 16 പോയന്റുമായി ഹൈദരാബാദ് പട്ടികയില്‍ ഒന്നാമതാണ്.
സ്വന്തം മൈതാനത്ത് ആദ്യം ബാറ്റു ചെയ്ത പഞ്ചാബ് നാലു വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സ് നേടിയെങ്കിലും മുന്‍നിരക്കാരുടെ മികവില്‍ ഹൈദരാബാദ് ഏഴു വിക്കറ്റിന് വിജയം പിടിച്ചെടുക്കുകയായിരുന്നു. ഹാഷിം അംലയുടെ അര്‍ധസെഞ്ച്വറിയുടെ (56 പന്തില്‍ 96) മികവിലാണ് പഞ്ചാബ് മികച്ച സ്കോര്‍ കണ്ടെത്തിയത്. മുരളി വിജയ് (6), വൃദ്ധിമാന്‍ സാഹ (27), ഗുര്‍കീറത് സിങ് (27), ഡേവിഡ് മില്ലര്‍ (20*) എന്നിവര്‍ പ്രതീക്ഷിച്ച പ്രകടനം നടത്താത് വന്‍ ടോട്ടല്‍ നേടുന്നതില്‍ നിന്ന് ഹൈദരാബാദിനെ തടഞ്ഞു.
അതേസമയം, ഡേവിഡ് വാര്‍ണര്‍ (52) മുന്നില്‍ നിന്ന് നയിച്ചപ്പോള്‍ ഹൈദരാബാദ് ജയം പിടിച്ചെടുക്കുകയായിരുന്നു.
മുന്‍ നിര താരങ്ങളെല്ലാം മികച്ച പ്രകടനം പുറത്തെടുത്തപ്പോള്‍ ഹൈദരാബാദ് അര്‍ഹിച്ച ജയം സ്വന്തമാക്കി. യുവരാജ് സിംഗ് (42*), ദീപക് ഹൂഡ (34), ശിഖര്‍ ധവാന് (25), ബെന്‍ കട്ടിംഗ് (21*) എന്നിവര്‍ തകര്‍പ്പന്‍ ബാറ്റിംഗാണ് പുറത്തെടുത്തത്.
മറ്റൊരു മത്സരത്തില്‍ മുംബൈ ഇന്ത്യന്‍സ് 80 റണ്‍സിന് ഡല്‍ഹി ഡെയര്‍ഡെവിള്‍സിനെ തോല്‍പ്പിച്ചു. ആദ്യം ബാറ്റു ചെയ്ത മുംബൈ നാലിന് 206 റണ്‍സെടുത്തപ്പോള്‍ ഡല്‍ഹി 19.1 ഓവറില്‍ 126ന് പുറത്തായി. 86 റണ്‍സും രണ്ടു വിക്കറ്റും വീഴ്ത്തിയ കൃണാല്‍ പാണ്ഡ്യയാണ് മുംബൈയുടെ വിജയ ശില്പി.