വാര്‍ണര്‍ തകര്‍ത്താടിയപ്പോള്‍ ബാംഗ്ലൂര്‍ തരിപ്പണമായി

നായകന്‍ വിരാട് കോഹ്‌ലിക്ക് 14 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ

 ഐപിഎല്‍ ക്രിക്കറ്റ് , ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് , ഡേവിഡ് വാര്‍ണര്‍
ഹൈദരാബാദ്| jibin| Last Modified ഞായര്‍, 1 മെയ് 2016 (11:42 IST)
ഡേവിഡ് വാര്‍ണറുടെ വെടിക്കെട്ടു ബാറ്റിംഗ് മികവില്‍ ഐപിഎല്ലില്‍ ബാംഗളൂര്‍ റോയല്‍ ചലഞ്ചേഴ്സിനെതിരെ സണ്‍റൈസേഴ്സ് ഹൈദരാബാദിനു 15 റണ്‍സ് ജയം. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് നിശ്ചിത ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്തപ്പോള്‍ ബാംഗ്ളൂരിന്റെ മറുപടി ആറു വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സിലൊതുങ്ങി.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഹൈദരാബാദ് ഓപ്പണര്‍ ഡേവിഡ് വാര്‍ണറുടെ വെടിക്കെട്ടു ബാറ്റിംഗ് മികവില്‍ 20 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്ടത്തില്‍ 194 റണ്‍സെടുത്തു. 50 പന്തില്‍ ആറ് ഫോറും അഞ്ച് സിക്സുമടക്കം 92 റണ്‍സാണ് വാര്‍ണര്‍ അടിച്ചുകൂട്ടിയത്. കെയ്ന്‍ വില്ല്യംസണ്‍ 50 റണ്‍സെടുത്തു. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച ഹെന്റിക്വസ് 14 പന്തില്‍ 31 റണ്‍സ് എടുത്തതോടെ ഹൈദരാബാദ് കൂറ്റന്‍ സ്കോറിലെത്തി.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ബാംഗ്ളൂര്‍ നിരയില്‍ ലോകേഷ് രാഹുല്‍ (51), എബി ഡി വില്ലിയേഴ്സ് (47) എന്നിവര്‍ പൊരുതിയെങ്കിലും ജയം അകലെയായിരുന്നു. നായകന്‍ വിരാട് കോഹ്‌ലിക്ക് 14 റണ്‍സ് എടുക്കാനെ സാധിച്ചുള്ളൂ. ഐപിഎല്ലില്‍ ആദ്യമായി ഇറങ്ങിയ മലയാളി താരം സചിന്‍ ബേബി 16 പന്തില്‍ 27 റണ്‍സെടുത്തു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :