ആവേശപ്പോരില്‍ പാണ്ഡിപ്പടയ്ക്ക് മുന്നില്‍ ചെകുത്താന്മാര്‍ വീണു

   ഐപിഎല്‍ , ഡൽ​ഹി​ ​ഡെ​യർ​ ​ഡെ​വിൾ​സ് , ചെ​ന്നൈ​ ​സൂ​പ്പർ​ ​കിം​ഗ്‌സ് , ഡൽഹി
ചെ​ന്നൈ​​| jibin| Last Modified വെള്ളി, 10 ഏപ്രില്‍ 2015 (10:38 IST)
അവസാന പന്തുവരെ ആവേശം മുറ്റിനിന്ന മത്സരത്തില്‍ ഡൽ​ഹി​ ​ഡെ​യർ​ ​ഡെ​വിൾ​സി​നെ​തി​രെ​ ​ചെ​ന്നൈ​ ​സൂ​പ്പർ​ ​കിം​ഗ്‌സിന്
​ഒരു റൺസിന്റെ നാടകീയ ജയം. നി​ശ്ചി​ത​ 20​ ​ഓ​വ​റിൽ​ 7​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തിൽ​ 150​ ​റൺ​സെ​ടു​ത്ത ചെന്നൈയ്‌ക്ക് എതിരെ 20 ഓവറിൽ 9 വിക്കറ്റ് നഷ്‌ടത്തിൽ 149 റൺസെടുക്കാനെ ഡൽഹിക്ക് ആയുള്ളു.

ടോ​സ് ​ന​ഷ്ട​പ്പെ​ട്ട് ​ആ​ദ്യം​ ​ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ചൈന്നെയ്ക്ക് വേണ്ടി 34​ ​റൺ​സെ​ടു​ത്ത​ ​ഓ​പ്പ​ണർ​ ​ഡ്വെ​യ്ൻ​ ​സ്മി​ത്താണ് ​ടോ​പ്സ​കോ​റർ ആയത്.​ ​ഹാ​ഫ് ​ഡു​പ്ളി​സി​സ് ​(32​),​ ​നാ​യ​കൻ​ ​ധോ​ണി​ ​(30​)​ ​എ​ന്നി​വ​രും​ ​ചെ​ന്നൈ​ക്കാ​യി​ ​ഭേ​ദ​പ്പെ​ട്ട​ ​പ്ര​ക​ട​നം​ ​കാ​ഴ്ച​വ​ച്ചു. ​ബ്ര​ണ്ടൻ​ ​മ​ക്കു​ല്ല​വും​ ​(4​), സു​രേ​ഷ് ​റെ​യ്ന​ ​(4​)​, ജ​ഡേ​ജ​ ​(17​),​ ​ബ്രാ​വോ​ ​(1​)​ എന്നിവര്‍ നിരാശപ്പെടുത്തിയപ്പോള്‍ 20​ ​ഓ​വ​റിൽ​ 7​ ​വി​ക്ക​റ്റ് ​ന​ഷ്ട​ത്തിൽ​ 150​ റണ്‍സെടുക്കുകയായിരുന്നു. അവസാന ഓവറുകളില്‍ റണ്‍സ് ഉയര്‍ത്താന്‍ കഴിയാതെ പോയതാണ് ധോണിപ്പടയ്ക്ക് വിനയായത്.

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ഡൽ​ഹി​ ​ഡെ​യർ​ ​ഡെ​വിൾ​സ് നിരയിലെ മുന്‍ നിര താരങ്ങള്‍ക്ക് പിടിച്ച് നില്‍ക്കാന്‍ കഴിയാതെ പോകുകയായിരുന്നു. 16 കോടി രൂപയുടെ പണക്കിലുക്കത്തിലുമത്തെിയ യുവരാജ് സിംഗ് നാല് റണ്‍സ് മാത്രമാണ് നേടിയത്. ഓപണര്‍ മായങ്ക് അഗര്‍വാള്‍ (15), മോര്‍ക്കല്‍, കേദാര്‍ ജാദവ് (20) എന്നിവരൊഴികെ ആര്‍ക്കും ഡല്‍ഹി സ്കോര്‍ബോര്‍ഡില്‍ രണ്ടക്കം കടക്കാനായില്ല. അവസാന ഓവറുകളില്‍ ആൽബി മോർക്കൽ (73) നടത്തിയ തകര്‍പ്പന്‍ പ്രകടനം അവര്‍ക്ക് ജയ പ്രതീക്ഷ നല്‍കിയെങ്കിലും ഒരു റണ്‍സ് അകലെവെച്ച് പരാജയം പിടികൂടുകയായിരുന്നു.

ബ്രാവോയെറിഞ്ഞ അവാസന ഓവറിൽ ജയിക്കാൻ19
റൺസായിരുന്നു ഡൽഹിക്ക് വേണ്ടിയിരുന്നത്. ആദ്യ പന്തിൽ തന്നെ ആൽബി മോർക്കൽ ഫോറടിച്ചു. അടുത്ത പന്തിൽ സിംഗിൾ.
മൂന്നാം ബാളിൽ ബ്രാവോയെ ഉയർത്തിയടിച്ച ഇമ്രാൻ താഹിറിനെ സുരേഷ് റെയ്ന പിടികൂടി. എന്നാൽ ധീരതയോടെ പൊരുതിയ
മോർക്കൽ നാലാം പന്തിൽ സിക്സും അഞ്ചാം പന്തിൽ രണ്ടു റൺസും നേടി. അവസാന പന്തിൽ ഡൽഹിക്ക് ജയിക്കാൻ ആറ് റൺസ് വേണമായിരുന്നു. എന്നാൽ ആ പന്തിൽ ഫോർ നേടാനെ മോർക്കലിനായുള്ളൂ. അതോടെ വിജയത്തിന് ഒരു റണ്ണകലെ ഡൽഹിയുടെ പോരാട്ടം അവസാനിക്കുകയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :