സകലരും ഞെട്ടി, താരലേലത്തില്‍ അപ്രതീക്ഷിത നീക്കങ്ങള്‍; ഏറ്റവും വിലയേറിയ ഇന്ത്യൻ താരമായത് ഇദ്ദേഹം

ബെംഗളൂരു, ഞായര്‍, 28 ജനുവരി 2018 (11:28 IST)

 IPL , Cricket , Jaydev Unadkat , Rajasthan royals , ജയ്ദേവ് ഉനദ്ഘട് , ഗൗതം കൃഷ്ണപ്പ , മനീഷ് പാണ്ഡെ , ഐ പി എല്‍

ഐപിഎൽ പതിനൊന്നാം സീസണിലെ താരലേലത്തിൽ ഏറ്റവും വിലയേറിയ ഇന്ത്യൻ താരമായി സൗരാഷ്ട്ര താരം ജയ്ദേവ് ഉനദ്ഘട്. വാശിയേറിയ താരലേലത്തിനൊടുവിൽ രാജസ്ഥാൻ റോയൽസ് 11.5 കോടി രൂപയ്ക്കാണ് താരത്തെ പാളയത്തില്‍ എത്തിച്ചത്.

കർണാടക സ്വദേശിയായ സ്‌പിന്‍ ബോളര്‍ ഗൗതം കൃഷ്ണപ്പയെ 6.2 കോടി രൂപയ്ക്ക് രാജസ്ഥാൻ റോയൽസ് സ്വന്തമാക്കിയതാണ് ലേലത്തിന്റെ രണ്ടാം ദിനത്തിലെ പ്രത്യേകത. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനമാണ് അദ്ദേഹത്തെ വേറിട്ട് നിര്‍ത്തിയത്.

11 കോടിയുടെ ഇന്ത്യന്‍ താരങ്ങളായ മനീഷ് പാണ്ഡെയെയും ലോകേഷ് രാഹുലിനെയും മറികടക്കാൻ ഇന്ന് വേറെ ആരൊക്കെയുണ്ടാകുമെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

361 ഇന്ത്യക്കാരടക്കം 580 താരങ്ങളാണ് ലേലത്തില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ഇതില്‍ 16 താരങ്ങള്‍ രണ്ടു കോടി അടിസ്ഥാന വിലയുള്ള മുൻനിര ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. മാര്‍ക്വീ താരങ്ങളായ ഇവര്‍ക്കാണ് ലേലത്തില്‍ മുന്‍ഗണന. ഓരോ ടീമുകള്‍ക്കും ചുരങ്ങിയത് 18 താരങ്ങളേയും പരമാവധി 25 താരങ്ങളേയും സ്വന്തമാക്കാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  
ജയ്ദേവ് ഉനദ്ഘട് ഗൗതം കൃഷ്ണപ്പ മനീഷ് പാണ്ഡെ ഐ പി എല്‍ Ipl Cricket Jaydev Unadkat Rajasthan Royals

ക്രിക്കറ്റ്‌

news

ഇന്ത്യയ്ക്ക് ആശ്വാസജയം, ഷമി കൊടുങ്കാറ്റായപ്പോള്‍ മൂന്നാം ടെസ്റ്റ് ഇന്ത്യയ്ക്ക്; പരമ്പര ദക്ഷിണാഫ്രിക്കയ്ക്ക്

ദക്ഷിണാഫ്രിക്കയെ വീഴ്ത്തി മൂന്നാം ടെസ്റ്റ് വിജയിച്ച് ഇന്ത്യയ്ക്ക് ആശ്വാസ നേട്ടം. 63 ...

news

എട്ടു കോടിയുടെ താരത്തിന് ഒരു നിരാശ മാത്രം; മനസ് തുറന്ന് സഞ്ജു രംഗത്ത്

രാജസ്ഥാന്‍ റോയല്‍‌സിലേക്ക് പോകുന്നത് തറവാട്ടിലേക്ക് പോകുന്നതുപോലെയാണെന്ന് മലയാളി താരം ...

news

ഐപിഎൽ താരലേലത്തിൽ ആര്‍ക്കും വേണ്ടാത്ത താരങ്ങള്‍ ഇവരെല്ലാം

ഐപിഎൽ പതിനൊന്നാം സീസണിലെ താരലേലത്തിൽ ഇംഗ്ലണ്ട് താരം ബെന്‍ സ്‌റ്റോക്‍സ് പൊന്നും വിലയുള്ള ...

news

സ്‌റ്റോക്‍സിന് മാത്രമല്ല പൊന്നും വില; കോടികള്‍ എറിഞ്ഞ് സഞ്ജുവിനെ രാജസ്ഥാൻ സ്വന്തമാക്കി

ഐപിഎൽ പതിനൊന്നാം സീസണിലെ താരലേലത്തിൽ മലയാളി താരം സഞ്ജു വി സാംസണെ പൊന്നും വില. എട്ട് ...

Widgets Magazine