എട്ടു കോടിയുടെ താരത്തിന് ഒരു നിരാശ മാത്രം; മനസ് തുറന്ന് സഞ്ജു രംഗത്ത്

ബംഗളൂരു, ശനി, 27 ജനുവരി 2018 (17:01 IST)

 Sanju V Samson , Sanju statements , IPL , Rahul dravid , സഞ്ജു വി സാംസൺ , ഐപിഎൽ , രാജസ്ഥാന്‍ റോയല്‍‌സ്

രാജസ്ഥാന്‍ റോയല്‍‌സിലേക്ക് പോകുന്നത് തറവാട്ടിലേക്ക് പോകുന്നതുപോലെയാണെന്ന് മലയാളി താരം സഞ്ജു വി സാംസൺ. പതിനൊന്നാം സീസണിലെ താരലേലത്തിൽ ഞെട്ടിപ്പിക്കുന്ന തുകയ്‌ക്ക് രാജസ്ഥാന്‍ സഞ്ജുവിനെ സ്വന്തമാക്കിയതിന് പിന്നാലെയാണ് അദ്ദേഹം മനസ് തുറന്നത്.

രാജസ്ഥാനിലേക്ക് പോകുന്നതില്‍ സന്തോഷമുണ്ടെങ്കിലും പരിശീലനം രാഹുൽ ദ്രാവിഡിനു കീഴിൽ അല്ലാത്തതിൽ വിഷമമുണ്ടെന്നും സഞ്ജു വ്യക്തമാക്കി.

ഏറെ സന്തോഷമുള്ള നിമിഷമാണ് ഇത്. ഈ സീസണില്‍ മികച്ച പ്രകടനം നടത്താന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.  കൂടുതൽ മലയാളി താരങ്ങൾ ഐപിഎല്ലിലേക്ക് എത്തുമെന്നാണ് ഞാന്‍ കരുതുന്നതെന്നും സഞ്ജു പറഞ്ഞു.

സഞ്ജുവിനെ എട്ട് കോടി രൂപയ്ക്കാണ് സഞ്ജുവിനെ രാജസ്ഥാൻ സ്വന്തമാക്കിയത്. സഞ്ജുവിനായി മുംബൈ ഇന്ത്യൻസും രംഗത്തെത്തിയിരുന്നു. ഒരു കോടി രൂപയായിരുന്നു സഞ്ജുവിന്‍റെ അടിസ്ഥാന വില.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ഐപിഎൽ താരലേലത്തിൽ ആര്‍ക്കും വേണ്ടാത്ത താരങ്ങള്‍ ഇവരെല്ലാം

ഐപിഎൽ പതിനൊന്നാം സീസണിലെ താരലേലത്തിൽ ഇംഗ്ലണ്ട് താരം ബെന്‍ സ്‌റ്റോക്‍സ് പൊന്നും വിലയുള്ള ...

news

സ്‌റ്റോക്‍സിന് മാത്രമല്ല പൊന്നും വില; കോടികള്‍ എറിഞ്ഞ് സഞ്ജുവിനെ രാജസ്ഥാൻ സ്വന്തമാക്കി

ഐപിഎൽ പതിനൊന്നാം സീസണിലെ താരലേലത്തിൽ മലയാളി താരം സഞ്ജു വി സാംസണെ പൊന്നും വില. എട്ട് ...

news

കരീബിയന്‍ കരുത്തിനെ ആര്‍ക്കും വേണ്ട; ആദ്യ റൗണ്ടില്‍ അവഗണന നേരിട്ട് ഗെയില്‍

ഐപിഎല്‍ താരലേലങ്ങളില്‍ പൊന്നും വിലയുള്ള ക്രിസ് ഗെയിലിനെ ഇത്തവണ ആര്‍ക്കും വേണ്ട. ...

news

ഇന്ത്യൻ നായകന്റെ ചിറകിൽ മറ്റൊരു പൊന്‍‌തൂവല്‍ കൂടി; പഴങ്കഥയായത് സൂപ്പര്‍ താരത്തിന്റെ റെക്കോര്‍ഡ്

ഇ​ന്ത്യ​ൻ നായകന്‍ വി​രാ​ട് കോഹ്‌ലിയു​ടെ പേ​രി​ൽ മ​റ്റൊ​രു റെക്കോർ​ഡ് കൂ​ടി. ടെസ്റ്റ് ...

Widgets Magazine