ഞങ്ങള്‍ക്കും ഐപിഎല്‍ കളിക്കണം; ഇംഗ്ലീഷ് താരങ്ങളുടെ വേദനയറിയാന്‍ ആരുണ്ട്- മൊയീന്‍ അലിക്കും ബെന്‍ സ്റ്റോക്‌സിനും ചിലത് പറയാനുണ്ട്

ഐപിഎല്‍ ക്രിക്കറ്റില്‍ കളിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ഇംഗ്ലണ്ട് താരങ്ങള്‍ രംഗത്ത്

 ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് , ഐപിഎല്‍ , ഇംഗ്ലിഷ് ക്രിക്കറ്റ് ബോര്‍ഡ് , ബെന്‍ സ്റ്റോക്‌സ്
മുംബൈ| jibin| Last Modified വ്യാഴം, 10 മാര്‍ച്ച് 2016 (15:35 IST)
കുട്ടിക്രിക്കറ്റിന്റെ വെടിക്കെട്ട് ആഘോഷമായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് (ഐപിഎല്‍) ക്രിക്കറ്റില്‍ കളിക്കാന്‍ താല്‍പ്പര്യം പ്രകടിപ്പിച്ച് ഇംഗ്ലണ്ട് താരങ്ങള്‍ രംഗത്ത്. ഇംഗ്ലിഷ് ക്രിക്കറ്റ് ബോര്‍ഡിന്റെ സമീപനത്തിനെതിരെ ബെന്‍ സ്റ്റോക്‌സ്, മൊയീന്‍ അലി, ലിയാം പ്ലങ്കറ്റ് എന്നിവരാണ് രംഗത്തെത്തിയത്.

ഐപിഎല്‍ ക്രിക്കറ്റിന്റെ പ്രശസ്‌തമായ മറ്റൊരു രൂപമാണ്. അതില്‍ പങ്കെടുക്കുന്നതിനൊപ്പം ലഭിക്കുന്ന പണത്തിനെയും താന്‍ സ്‌നേഹിക്കുന്നുണ്ടെന്നും പ്ലങ്കറ്റ് പറഞ്ഞു. ആഭ്യന്തര ക്രിക്കറ്റിന്റെ തിരക്കുകള്‍മൂലം ലോകം മുഴുവന്റെയും ശ്രദ്ധാകേന്ദ്രമായ ഐപിഎല്‍ മത്സരങ്ങളില്‍ പങ്കെടുക്കാന്‍ തങ്ങള്‍ക്ക് സാധിക്കുന്നില്ല. വരും കാലങ്ങളിലെങ്കിലും ഐപിഎല്‍ കളിക്കാനുള്ള സാധ്യത ഒരുക്കേണ്ടത് ആവശ്യമാണെന്ന് ബെന്‍ സ്റ്റോക്‌സ് വ്യക്തമാക്കി.

ഇംഗ്ലിഷ് ക്രിക്കറ്റ് ബോര്‍ഡിന്റെ അനുമതി കിട്ടാത്തതിനാല്‍ ഐപിഎല്‍ താരലേലത്തില്‍ പങ്കെടുക്കാന്‍ കഴിയാത്തതില്‍ നിരാശയുണ്ടെന്ന് മൊയീന്‍ അലിയും വ്യക്തമാക്കി. ഇംഗ്ലണ്ടില്‍ ടെസ്റ്റ് ക്രിക്കറ്റിന്റെയും കൗണ്ടി ക്രിക്കറ്റിന്റെയും സമയമായത്താണ് ഇന്ത്യയില്‍ ഐപിഎല്‍ മത്സരങ്ങള്‍ നടക്കുന്നത് ഇതിനാല്‍ ഐപിഎല്ലില്‍ കളിക്കാന്‍ ഇംഗ്ലിഷ് താരങ്ങള്‍ക്കു പൊതുവേ കഴിയാറില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :