യുണൈറ്റഡ് ബാങ്ക് ഐഡിബിഐയിലേക്ക് ലയിക്കാനൊരുങ്ങുന്നു

 ഐഡിബിഐ ബാങ്ക് , യുണൈറ്റഡ് ബാങ്ക് , ന്യൂഡല്‍ഹി , ഇന്ത്യ , ഓഹരി വില
ന്യൂഡല്‍ഹി| jibin| Last Modified വെള്ളി, 10 ഒക്‌ടോബര്‍ 2014 (10:58 IST)
വന്‍ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നു പോകുന്ന യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയെ ഐഡിബിഐയിലേക്ക് സര്‍ക്കാര്‍ ലയിപ്പിച്ചേക്കും. ഈ വിഷയത്തില്‍ ധന മന്ത്രാലയം ഇരു ബാങ്കുകള്‍ക്കും ഉടന്‍ അറിയിപ്പ് നല്‍കുമെന്നാണ് അറിയുന്നത്.

ഈ വാര്‍ത്ത പരന്നതോടെ യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയുടെ വ്യാഴാഴ്ച 45.20 രൂപയിലേക്ക് ഉയര്‍ന്ന് 6.45 ശതമാനം നേട്ടവുമായി 42.90 എന്ന നിലയിലാണ് അവസാനിച്ചത്. കിട്ടാക്കടം പെരുകിയതാണ് യുണൈറ്റഡ് ബാങ്ക് ഓഫ് ഇന്ത്യയെ സാമ്പത്തികമായി തകര്‍ത്തത്.

കഴിഞ്ഞ വര്‍ഷം ഡിസംബറില്‍ അറ്റ നിഷ്‌ക്രിയ ആസ്തി (കിട്ടാക്കടം) 8,546 കോടി രൂപയായി ഉയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്ന് ഡിസംബറില്‍ അവസാനിച്ച പാദത്തില്‍ 1,238 കോടി രൂപയുടെ നഷ്ടമുണ്ടായി. അതിനു മുമ്പുള്ള പാദത്തില്‍ 489.5 കോടി രൂപയായിരുന്നു നഷ്ടം. യുബിഐയെ ഏറ്റെടുത്താല്‍ ബംഗാള്‍ ഉള്‍പ്പെടെയുള്ള കിഴക്കന്‍ മേഖലയില്‍ ഐഡിബിഐ ബാങ്കിന് സാന്നിധ്യം ശക്തിപ്പെടുത്താനാകും.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :