കുംബ്ലെയ്ക്ക് ഇന്ന് പരീക്ഷണം: ഇന്ത്യ- വിന്‍ഡീസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്ന്

ഇന്ത്യ വെസ്റ്റിന്‍ഡീസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്ന് നോര്‍ത്ത് സൗണ്ടിലെ വിവിയന്‍ റിച്ചാര്‍ഡ് സ്റ്റേഡിയത്തില്‍ ആരംഭിക്കും

antigua, india, west indies, test ആന്റിഗ്വ, ഇന്ത്യ, വിന്‍ഡീസ്, ടെസ്റ്റ്
ആന്റിഗ്വ| സജിത്ത്| Last Modified വ്യാഴം, 21 ജൂലൈ 2016 (10:54 IST)
- വെസ്റ്റിന്‍ഡീസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരം ഇന്ന്. നോര്‍ത്ത് സൗണ്ടിലെ വിവിയന്‍ റിച്ചാര്‍ഡ് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ഇന്ത്യന്‍ സമയം രാത്രി 7.30 നാണ് മത്സരം.

കുബ്ലെ ഇന്ത്യന്‍ ടീമിന്റെ പരിശീലകനായ ശേഷമുള്ള ആദ്യ ടെസ്റ്റ് മത്സരത്തിനാണ് ഇന്ത്യ ഇറങ്ങുന്നത്. കുട്ടി ക്രിക്കറ്റിന്റെ ആവേശമായ ട്വിന്റി20 ലോകകപ്പും ഐപിഎല്ലും കഴിഞ്ഞാണ് ഇരു ടീമുകളും കളത്തിലിറങ്ങുന്നത്.

ക്രിക്കറ്റ് ഭരണത്തിലെ തര്‍ക്കങ്ങളും പ്രശ്‌നങ്ങളും മൂലം ലോകക്രിക്കറ്റിലെ അസ്ഥിരമായ ടീമുകളില്‍ ഒന്നാണ് വിന്‍ഡീസ്. എന്നാല്‍ ട്വന്റി20യിലെ മികവ് ടെസ്റ്റിലേക്കും പകര്‍ത്താനാവും ജേസണ്‍ ഹോള്‍ഡറുടെ നേത്യത്തിലുളള വിന്‍ഡീസിന്റെ ശ്രമം.

ഇന്ത്യയും വെസ്റ്റ്ഇന്‍ഡീസും ടെസ്റ്റില്‍ മുഖാമുഖം ഏറ്റുമുട്ടിയത് 90 തവണയായിരുന്നു. മുപ്പത് മത്സരങ്ങളില്‍ വിന്‍ഡീസ് വിജയം കണ്ടപ്പോള്‍ പതിനാറ് എണ്ണത്തില്‍ മാത്രമായിരുന്നു
ഇന്ത്യക്ക് ജയിക്കാനായത്.

ഒരു സമ്പൂര്‍ണ വായനാനുഭവത്തിന് മലയാളം വെബ്‌ദുനിയ ആപ്പ് ഇവിടെ ഡൌണ്‍‌ലോഡ് ചെയ്യാം


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :