കോഹ്‌ലിയോട് വിവിയന്‍ റിച്ചാര്‍‌ഡ്‌സ് പറഞ്ഞ രഹസ്യമെന്ത് ?; എല്ലാത്തിനും സാക്ഷിയായത് മുതിര്‍ന്ന താരങ്ങള്‍ - ആന്റിഗ്വയിലെ ഹോട്ടല്‍ മുറിയില്‍ സംഭവിച്ചത്

താരങ്ങള്‍ക്കൊപ്പം സെല്‍‌ഫിയെടുക്കാനും വിന്‍ഡീസ് ഇതിഹാസം താല്‍പ്പര്യം പ്രകടിപ്പിച്ചു

ആന്റിഗ്വ| jibin| Last Modified ചൊവ്വ, 19 ജൂലൈ 2016 (19:10 IST)
ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലിയെ പ്രശംസിച്ച് വെസ്‌റ്റ് ഇന്‍ഡീസ് ക്രിക്കറ്റ് ഇതിഹാസം വിവിയന്‍ റിച്ചാര്‍‌ഡ്‌സ്. ആക്രമണ ബാറ്റിംഗ് പാഠവമുള്ള കോഹ്‌ലിക്ക് ഇനിയുമേറെ മുന്നോട്ടു പോകാനുണ്ട്. വെല്ലുവിളികള്‍ ഏറ്റെടുക്കാന്‍ അദ്ദേഹം പ്രാപ്‌തനാകണെമെന്നും വിന്‍ഡീസ് ഇതിഹാസം പറഞ്ഞു. വിന്‍ഡീസ് പര്യടനത്തിനെത്തിയ ഇന്ത്യന്‍ ടീം അദ്ദേഹത്തെ കാണാന്‍ എത്തിയപ്പോഴാണ് ഇന്ത്യയുടെ ടെസ്‌റ്റ് നായകനെ അദ്ദേഹം പുകഴ്‌ത്തിയത്.

ബുധനാഴ്‌ച വെസ്‌റ്റ് ഇന്‍ഡീസിനെതിരെ ആദ്യ ടെസ്‌റ്റ് ആരംഭിക്കാനിരിക്കെയാണ് വിവിയന്‍ റിച്ചാര്‍‌ഡ്‌സ് കാണാന്‍ അദ്ദേഹം താമസിക്കുന്ന ഹോട്ടലില്‍ കോഹ്‌ലിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ താരങ്ങളെത്തിയത്. കോഹ്‌ലി, ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനെ, മുരളി വിജയ്, കെ എല്‍ രാഹുല്‍
എന്നിവരും ഇതിഹാസത്തെ കാണാന്‍ എത്തിയിരുന്നു.

ഇന്ത്യന്‍ താരങ്ങളുമായി ദീര്‍ഘനേരം സംസാരിച്ച വിവിയന്‍ ഫോട്ടോകള്‍ എടുക്കാനും മടി കാണിച്ചില്ല. കൂടിക്കാഴ്‌ചയെ അവിസ്‌മരണീയ നിമിഷമെന്നാണ് കോഹ്‌ലി വിശേഷിപ്പിച്ചത്. താരങ്ങള്‍ക്കൊപ്പം സെല്‍‌ഫിയെടുക്കാനും വിന്‍ഡീസ് ഇതിഹാസം താല്‍പ്പര്യം പ്രകടിപ്പിച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :