തിരുവനന്തപുരം|
jibin|
Last Modified വ്യാഴം, 1 നവംബര്‍ 2018 (16:13 IST)
പ്രതീക്ഷകള്‍ കാറ്റില്‍ പറത്തി വിന്‍ഡീസ് 31.5 ഓവറിൽ 104 റൺസിന് പുറത്ത്. നാല് വിക്കറ്റ് വീഴ്ത്തിയ സ്‌പിന്നര്‍ രവീന്ദ്ര ജഡേജയും രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയ പേസര്‍മാരായ ബുമ്രയും ഖലീല്‍ അഹമ്മദുമാണ് തിരുവന്തപുരത്ത് വെസ്‌റ്റ് വിന്‍ഡീന്റെ നടുവൊടിച്ചത്. ഭുവനേശ്വര്‍ കുമാറും കുല്‍ദീപും ഒരോ വിക്കറ്റ് വീതവും വീഴ്ത്തി.
കിറാന്‍ പവൽ (നാല് പന്തില്‍ പൂജ്യം), ഷായ് ഹോപ് (അഞ്ച് പന്തിൽ പൂജ്യം), മാർലൺ സാമുവൽസ് (38 പന്തിൽ 24), ഷിമോൻ ഹെയ്റ്റ്മർ (11 പന്തിൽ ഒൻപത്) റോമാൻ പവൽ (39 പന്തിൽ 16), ഫാബിയൻ അലൻ (11 പന്തിൽ നാല്), ജേസൺ ഹോൾഡർ (33 പന്തിൽ 25), കീമോ പോൾ (18 പന്തിൽ അഞ്ച്), കെമാർ റോച്ച് (15 പന്തിൽ അഞ്ച്), ഒഷെയ്ൻ തോമസ് (പൂജ്യം) എന്നിങ്ങനെയാണ് പുറത്തായ വിൻഡീസ് താരങ്ങളുടെ സ്കോറുകൾ. ദേവേന്ദ്ര ബിഷൂ എട്ടു റൺസുമായി പുറത്താകാതെ നിന്നു.
9.5 ഓവറില്‍ ഒരു മെയ്ഡിനടക്കം 34 റണ്‍സ് വഴങ്ങിയാണ് ജഡേജ നാല് വിക്കറ്റ് വീഴ്ത്തിയത്. ഖലീല്‍ അഹമ്മദ് ഏഴോവറില്‍ 29ഉം
ബുമ്ര ആറോവറില്‍ 11ഉം റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് സ്വന്തമാക്കി.
സ്‌കോര്‍ ഒന്നില്‍ നില്‍ക്കേ ആദ്യ ഓവറില്‍ പൂജ്യനായി പൗളിയെ ഭുവനേശ്വര്‍ ധോണിയുടെ കൈയ്യിലെത്തിച്ചു. ടീം സ്‌കോര്‍ രണ്ടില്‍ നില്‍ക്കെതെ നായകന്‍ ഷായ് ഹോപ്പിന്റെ കുറ്റി ബുമ്രയും തെറിപ്പിച്ചതോടെ വിന്‍ഡീസ് ബാറ്റിംഗ് നിര തകര്‍ന്നു.
നിര്‍ണായകമായ അഞ്ചാം ഏകദിനത്തില്‍ മികച്ച മത്സരം പ്രതീക്ഷിച്ച് എത്തിയ ആരാധകരെ നിരാശപ്പെടുത്തുന്ന തരത്തിലാണ് വിന്‍ഡീസ് താരങ്ങള്‍ ബാറ്റിംഗ് പുറത്തെടുത്തത്.