രണ്ടാം ടി20: സെന്റ് ജോര്‍ജ് പാര്‍ക്കിലെ പിച്ച് സഞ്ജുവിന് അനുകൂലം, തകര്‍ത്താടാം

Sanju samson
Sanju samson
അഭിറാം മനോഹർ| Last Modified ഞായര്‍, 10 നവം‌ബര്‍ 2024 (14:32 IST)
ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ടി20 മത്സരത്തിന് ഇന്ത്യ ഇന്നിറങ്ങുമ്പോള്‍ എല്ലാ കണ്ണുകളും സഞ്ജു സാംസണിലേക്കാണ്. ബംഗ്ലാദേശിനെതിരായ ടി20 മത്സരത്തിലെ സെഞ്ചുറിക്ക് പിന്നാലെ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും സഞ്ജു സെഞ്ചുറി നേടിയിരുന്നു. സഞ്ജുവിന്റെ പ്രകടനത്തിന്റെ മികവില്‍ ഇന്ത്യ ആദ്യ മത്സരത്തില്‍ 61 റണ്‍സിന് വിജയിച്ചിരുന്നു. 50 പന്തില്‍ 107 റണ്‍സാണ് മത്സരത്തില്‍ സഞ്ജു നേടിയത്.


ഇതോടെ ടി20യില്‍ തുടര്‍ച്ചയായ ഇന്നിങ്ങ്‌സുകളില്‍ സെഞ്ചുറി കണ്ടെത്തുന്ന ആദ്യ ഇന്ത്യന്‍ താരമെന്ന റെക്കോര്‍ഡും സഞ്ജു സ്വന്തമാക്കിയിരുന്നു. അതിനാല്‍ തന്നെ ദക്ഷിണാഫ്രിക്കക്കെതിരായ രണ്ടാം ഏകദിനത്തിലും എല്ലാവരും ഉറ്റുനോക്കുന്നതും സഞ്ജു സാംസണിന്റെ ബാറ്റിലേക്കാണ്. പരമ്പരാഗതമായി പേസര്‍മാരെ തുണയ്ക്കുന്ന പിച്ചാണ് സെന്റ് ജോര്‍ജ് പാര്‍ക്കിലേത്. ഡര്‍ബനെ അപേക്ഷിച്ച് കൂടുതല്‍ പേസും ബൗണ്‍സുമുള്ള വിക്കറ്റാണ് സെന്റ് ജോര്‍ജിലേത് എങ്കിലും സഞ്ജുവിന്റെ ശൈലിക്ക് അനുയോജ്യമാണ്. എന്നാല്‍ മറ്റ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് പിച്ച് ദുഷ്‌കരമാവാനാണ് സാധ്യത.


അവസാന അഞ്ച് മത്സരങ്ങളില്‍ ഇവിടെ ആദ്യം ബാറ്റ് ചെയ്തവരുടെ ശരാശരി സ്‌കോര്‍ 128 റണ്‍സ് മാത്രമാണ്. അവസാനം നടന്ന 10 മത്സരങ്ങളില്‍ നിന്നും 86 വിക്കറ്റുകളാണ് പേസര്‍മാര്‍ വീഴ്ത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :