India vs Pakistan, Asia Cup 2023: അതിബുദ്ധി ആപത്തിലേക്ക് ! ഇങ്ങനെ സംഭവിച്ചാല്‍ ഇന്ത്യ ഏഷ്യാ കപ്പ് ഫൈനല്‍ കളിക്കില്ല

ഏകദിനത്തില്‍ ഇരു ടീമുകളും 20 ഓവറെങ്കിലും കളിച്ചാല്‍ മാത്രമേ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയിയെ നിശ്ചയിക്കാന്‍ സാധിക്കൂ

രേണുക വേണു| Last Modified തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2023 (07:56 IST)

Asia Cup 2023: സുരക്ഷയുടെ പേരില്‍ പാക്കിസ്ഥാനില്‍ കളിക്കാന്‍ സാധിക്കില്ലെന്ന് വാശിപിടിച്ച ഇന്ത്യക്ക് എട്ടിന്റെ പണി കിട്ടിയേക്കും. ഇന്ത്യയുടെ മത്സരങ്ങള്‍ നടക്കുന്ന ശ്രീലങ്കയില്‍ ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ സൂപ്പര്‍ ഫോറിലെ മത്സരങ്ങള്‍ പലതും ഇന്ത്യക്ക് പൂര്‍ണമായി നഷ്ടപ്പെട്ടേക്കും. പാക്കിസ്ഥാനെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടം ഞായറാഴ്ച മഴ മൂലം തടസപ്പെട്ടിരുന്നു. ഇന്ന് റിസര്‍വ് ഡേ ആയതിനാല്‍ ഇന്നലെ നിര്‍ത്തിയിടത്തു നിന്ന് മത്സരം ഇന്ന് തുടരും. അതേസമയം ഇന്നും കൊളംബോ പ്രേമദാസ സ്റ്റേഡിയത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്.

ഏകദിനത്തില്‍ ഇരു ടീമുകളും 20 ഓവറെങ്കിലും കളിച്ചാല്‍ മാത്രമേ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം വിജയിയെ നിശ്ചയിക്കാന്‍ സാധിക്കൂ. ഇന്നലെ കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ 24.1 ഓവര്‍ ബാറ്റ് ചെയ്തിട്ടുണ്ട്. ഇന്ത്യയുടെ ഇന്നിങ്‌സ് കഴിഞ്ഞ് പാക്കിസ്ഥാനും 20 ഓവറെങ്കിലും ബാറ്റ് ചെയ്താല്‍ മാത്രമേ മത്സരത്തിനു ഫലം ഉണ്ടാകൂ. ഇല്ലെങ്കില്‍ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് മാത്രം ലഭിക്കും. ഇത് ഇന്ത്യക്ക് തിരിച്ചടിയാകും. കാരണം സൂപ്പര്‍ ഫോറില്‍ പാക്കിസ്ഥാനും ശ്രീലങ്കയ്ക്കും ഇതിനോടകം രണ്ട് വീതം പോയിന്റ് ആയിട്ടുണ്ട്. ഇനിയുള്ള മത്സരങ്ങള്‍ മഴ മൂലം ഉപേക്ഷിച്ചാലും പോയിന്റ് നിലയില്‍ പാക്കിസ്ഥാനും ശ്രീലങ്കയും മുന്നില്‍ തുടരും. ഇത് ഇന്ത്യക്ക് ഏഷ്യാ കപ്പ് ഫൈനല്‍ കളിക്കാനുള്ള അവസരം നഷ്ടമാക്കും.

ചൊവ്വാഴ്ച ശ്രീലങ്കയ്‌ക്കെതിരെയാണ് സൂപ്പര്‍ ഫോറിലെ ഇന്ത്യയുടെ അടുത്ത മത്സരം. സെപ്റ്റംബര്‍ 15 വെള്ളിയാഴ്ച ഇന്ത്യ-ബംഗ്ലാദേശ് സൂപ്പര്‍ ഫോര്‍ പോരാട്ടം നടക്കും. കൊളംബോ പ്രേമദാസ സ്റ്റേഡിയത്തില്‍ തന്നെയാണ് മത്സരങ്ങള്‍.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി ...

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ
താന്‍ ഏറ്റവും മികച്ചവനാണെന്ന് പറയുന്ന സ്വഭാവം റൊണാള്‍ഡോയ്ക്ക് ഉള്ളതാണെന്നും ഡി മരിയ.

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ...

Australia vs Srilanka:  ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി
22 റണ്‍സ് നേടിയ ഇംഗ്ലീഷിന് പിറകെ വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടതോടെ ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക
രമ്പരയിലെ ആദ്യ മത്സരം പിന്നിടുമ്പോള്‍ പാകിസ്ഥാനിലെ സ്റ്റേഡിയത്തെ പറ്റി അത്ര ശുഭകരമായ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍
ഇന്ത്യക്ക് 28 റണ്‍സ് ജയിക്കാന്‍ ഉള്ളപ്പോഴാണ് രാഹുല്‍ ക്രീസിലെത്തുന്നത്. മറുവശത്ത് 81 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

'നീ വലിയ അഭിപ്രായം പറയണ്ട'; എക്ലസ്റ്റോണിനോടു കലിച്ച് ...

'നീ വലിയ അഭിപ്രായം പറയണ്ട'; എക്ലസ്റ്റോണിനോടു കലിച്ച് ഹര്‍മന്‍, അംപയര്‍ പിടിച്ചുമാറ്റി (വീഡിയോ)
യുപി വാരിയേഴ്‌സ് ബാറ്റ് ചെയ്യുമ്പോഴാണ് സംഭവം. 19-ാം ഓവര്‍ പൂര്‍ത്തിയായതിനു പിന്നാലെ ...

ഷമിയെ വിമർശിക്കുന്നവർ ഇസ്ലാമിനെ പറ്റി അറിയാത്തവർ, താരത്തെ ...

ഷമിയെ വിമർശിക്കുന്നവർ ഇസ്ലാമിനെ പറ്റി അറിയാത്തവർ, താരത്തെ പിന്തുണച്ച് പരിശീലകൻ
ഷമിയെ കുറ്റം പറയുന്നവര്‍ അദ്ദേഹം കളിക്കുന്നത് സ്വന്തം രാജ്യത്തിന് വേണ്ടിയാണെന്ന് ...

Rohit Sharma: ചാംപ്യന്‍സ് ട്രോഫിക്കു ശേഷം രോഹിത് ...

Rohit Sharma: ചാംപ്യന്‍സ് ട്രോഫിക്കു ശേഷം രോഹിത് നായകസ്ഥാനം ഒഴിയും; ശ്രേയസും ഗില്ലും പരിഗണനയില്‍
ഏകദിനത്തില്‍ രോഹിത്തിന്റെ പിന്‍ഗാമിയായി ശുഭ്മാന്‍ ഗില്ലോ ശ്രേയസ് അയ്യരോ എത്തും

വിക്കറ്റ് പോയതറിഞ്ഞില്ല, ഡ്രസിങ് റൂമിൽ കിടന്നുറങ്ങി, 3 ...

വിക്കറ്റ് പോയതറിഞ്ഞില്ല, ഡ്രസിങ് റൂമിൽ കിടന്നുറങ്ങി, 3 മിനിറ്റായിട്ടും ബാറ്റിംഗിനെത്തിയില്ല, ടൈംഡ് ഔട്ടിൽ പുറത്തായി പാക് താരം
പാകിസ്ഥാന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായി ടൈംഡ് ഔട്ടായി പുറത്താകുന്ന ബാറ്ററെന്ന ...

Saud Shakeel: 'ഡ്രസിങ് റൂമില്‍ കിടന്നുറങ്ങി, ബാറ്റ് ...

Saud Shakeel: 'ഡ്രസിങ് റൂമില്‍ കിടന്നുറങ്ങി, ബാറ്റ് ചെയ്യാന്‍ എത്തിയില്ല'; പാക്കിസ്ഥാന്‍ താരം 'ടൈംഡ് ഓട്ടി'ല്‍ പുറത്ത്
സ്റ്റേറ്റ് ബാങ്ക് ഓഫ് പാക്കിസ്ഥാന്‍ ടീമിനു വേണ്ടി ആറാമനായി ക്രീസിലെത്താന്‍ ...