Asia Cup 2023, India vs Pakistan: മഴ മൂലം തടസപ്പെട്ട മത്സരം ഇന്ന്, ആദ്യം മുതല്‍ കളിക്കേണ്ടി വരുമോ?

ഇന്നലെ കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ 24.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് നേടിയിട്ടുണ്ട്

രേണുക വേണു| Last Modified തിങ്കള്‍, 11 സെപ്‌റ്റംബര്‍ 2023 (07:35 IST)

Asia Cup 2023, India vs Pakistan: മഴ മൂലം തടസപ്പെട്ട ഏഷ്യാ കപ്പിലെ ഇന്ത്യ-പാക്കിസ്ഥാന്‍ സൂപ്പര്‍ ഫോര്‍ പോരാട്ടം ഇന്ന് പുനഃരാരംഭിക്കും. ഉച്ചയ്ക്ക് മൂന്ന് മുതല്‍ തന്നെയാണ് മത്സരം. സ്റ്റാര്‍ സ്‌പോര്‍ട്‌സിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മത്സരം തത്സമയം കാണാം. ഇന്ത്യ-പാക്കിസ്ഥാന്‍ സൂപ്പര്‍ ഫോര്‍ മത്സരത്തിനു റിസര്‍വ് ഡേയുണ്ടാകുമെന്ന് നേരത്തെ അറിയിച്ചിരുന്നു.

മത്സരം എവിടെ വെച്ചാണ് നിര്‍ത്തിയത് അവിടെ നിന്ന് പുനഃരാരംഭിക്കുകയാണ് ചെയ്യുക. ഇന്നലെ കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ 24.1 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 147 റണ്‍സ് നേടിയിട്ടുണ്ട്. എട്ട് റണ്‍സുമായി വിരാട് കോലിയും 17 റണ്‍സുമായി കെ.എല്‍.രാഹുലുമാണ് ക്രീസില്‍. അര്‍ധ സെഞ്ചുറി നേടിയ രോഹിത് ശര്‍മ (49 പന്തില്‍ 56), ശുഭ്മാന്‍ ഗില്‍ (52 പന്തില്‍ 58) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. ടോസ് ലഭിച്ച പാക്കിസ്ഥാന്‍ ഇന്ത്യയെ ബാറ്റിങ്ങിനയക്കുകയായിരുന്നു.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :