ഗപ്‌റ്റിലിനെ കൂട്ടിലടച്ച് സഞ്ജു, കിടിലൻ ക്യാച്ച്

ചിപ്പി പീലിപ്പോസ്| Last Updated: ബുധന്‍, 29 ജനുവരി 2020 (17:19 IST)
ഇന്ത്യയ്‌ക്കെതിരായ ട്വന്റി 20 പരമ്പരയിലെ മൂന്നാം മത്സരത്തില്‍ 180 റണ്‍സ് വിജയലക്ഷ്യം
പിന്തുടർന്നാണ് ന്യൂസിലൻഡ് കളത്തിലിറങ്ങിയത്.

എട്ട് ഓവർ വരെ ഓപ്പണര്‍മാരായ മാര്‍ട്ടിന്‍ ഗപ്റ്റിലും (31) കോളിന്‍ മണ്‍റോയും (14) ഇന്ത്യയ്ക്ക് മേൽ സമ്മർദ്ദം ചെലുത്തി. ഇന്ത്യയെ പ്രതിരോധത്തിലാക്കിയ ഗപ്റ്റിലിനെ കൂടരാത്തിലേക്ക് മടക്കി അയച്ചത് ഷാർദുൽ താക്കൂർ ആണ്. താക്കൂറിന്റെ പന്തില്‍ സഞ്ജു സാംസണാണ് ഗപ്റ്റിലിനെ ക്യാച്ചെടുത്തത്. ബൌണ്ടറിയെന്ന് കരുതിയ ബോളാണ് സഞ്ജു കൈക്കുള്ളിലാക്കിയത്.

ബുംറയെറിഞ്ഞ മൂന്നാം ഓവറില്‍ ഗപ്റ്റില്‍ രണ്ടു സിക്‌സറുകളാണ് അടിച്ചെടുത്തത്. മണ്‍റോയെ ജഡേജയുടെ പന്തില്‍ രാഹുല്‍ സ്റ്റമ്പ് ചെയ്യുകയായിരുന്നു. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണും (9) മിച്ചെല്‍ സാന്റ്‌നറുമാണ് (7) ക്രീസില്‍.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യയ്ക്ക് നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 179 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ. ആദ്യം മുതൽക്കേ തകർത്തടിച്ച് തുടങ്ങിയ രോഹിത് ശർമയും കെ എൽ രാഹുലും ഇന്ത്യയ്ക്ക് കിടിലൻ തുടക്കമാണ് നൽകിയത്. വെറും 54 പന്തിൽനിന്ന് ഇരുവരും ഇന്ത്യൻ സ്കോർ ബോർഡിൽ ചേർത്തത് 89 റൺസാണ്. എന്നാൽ. ഒൻപതാം ഓവറിൽ ലോകേഷ് രാഹുൽ പുറത്തായതോടെ ഇന്ത്യയുടെ നില തെറ്റി.

പിന്നാലെ റൺസ് 94ൽ നിൽക്കവേ രോഹിതും പുറത്താവുകയായിരുന്നു. ഇതേ ഓവറിന്റെ അവസാന പന്തിൽ ശിവം ദുബെയും പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായി. നാലാം വിക്കറ്റിൽ രക്ഷാപ്രവർത്തനത്തിനു ശ്രമിച്ച വിരാട് കോലി – ശ്രേയസ് അയ്യർ സഖ്യം 46 റൺസ് കൂട്ടിച്ചേർത്തെങ്കിലും സ്കോർ 142ൽ നിൽക്കുമ്പോൾ അയ്യർ പുറത്താവുകയായിരുന്നു. പിന്നാലെ കോഹ്ലിയും മടങ്ങി. അവസാന ഓവറിൽ മനീഷ് പാണ്ഡെ – രവീന്ദ്ര ജഡേജ സഖ്യം 18 റൺസടിച്ചതോടെയാണ് 180ന് കളി നിർത്തിയത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി ...

റൊണാൾഡോ സ്വയം പുകഴ്ത്തുന്നതിൽ അത്ഭുതമില്ല, പക്ഷേ മെസ്സി തന്നെ ഏറ്റവും മികച്ചവൻ: ഡി മരിയ
താന്‍ ഏറ്റവും മികച്ചവനാണെന്ന് പറയുന്ന സ്വഭാവം റൊണാള്‍ഡോയ്ക്ക് ഉള്ളതാണെന്നും ഡി മരിയ.

Australia vs Srilanka: ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ...

Australia vs Srilanka:  ഓനെ കൊണ്ടൊന്നും ആവില്ല സാറെ, രണ്ടാം ഏകദിനത്തിലും നാണം കെട്ട് ഓസ്ട്രേലിയ, ശ്രീലങ്കക്കെതിരെ 174 റൺസ് തോൽവി
22 റണ്‍സ് നേടിയ ഇംഗ്ലീഷിന് പിറകെ വിക്കറ്റുകള്‍ തുടര്‍ച്ചയായി നഷ്ടപ്പെട്ടതോടെ ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് ...

ലൈറ്റ് മാറ്റാൻ പോലും പാകിസ്ഥാന് പണമില്ലേ, വെളിച്ചക്കുറവ് കാരണം ന്യൂസിലൻഡ് താരം രചിൻ രവീന്ദ്രയ്ക്ക് പരിക്ക്, ചാമ്പ്യൻസ് ട്രോഫിക്ക് മുൻപെ ആശങ്ക
രമ്പരയിലെ ആദ്യ മത്സരം പിന്നിടുമ്പോള്‍ പാകിസ്ഥാനിലെ സ്റ്റേഡിയത്തെ പറ്റി അത്ര ശുഭകരമായ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ ...

'ഇത് ടീം ഗെയിം ആണ്, ഇത്ര പരസഹായം വേണ്ട'; രാഹുലിനെ വിമര്‍ശിച്ച് ഗവാസ്‌കര്‍
ഇന്ത്യക്ക് 28 റണ്‍സ് ജയിക്കാന്‍ ഉള്ളപ്പോഴാണ് രാഹുല്‍ ക്രീസിലെത്തുന്നത്. മറുവശത്ത് 81 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 ...

2034 ഫുട്ബോൾ ലോകകപ്പ് സൗദിയിൽ, 2030ലെ ലോകകപ്പ് 3 രാജ്യങ്ങളിലായി നടത്തും
യുറുഗ്വയില്‍ നടന്ന ആദ്യ ലോകകപ്പിന്റെ നൂറാം വാര്‍ഷികാഘോഷം പ്രമാണിച്ച് 3 മത്സരങ്ങള്‍ സൗത്ത് ...

അവരൊക്കെ കളിച്ചത് മതി, ഭയമില്ലാതെ കളിക്കാൻ കഴിയുന്ന ...

അവരൊക്കെ കളിച്ചത് മതി, ഭയമില്ലാതെ കളിക്കാൻ കഴിയുന്ന യുവതാരങ്ങൾ വരണം, പാകിസ്ഥാൻ ടീം ഉടച്ചുവാർക്കണമെന്ന് വസീം അക്രം
പാകിസ്ഥാന്‍ മുന്‍ നായകനായ വസീം അക്രമാണ് ഏറ്റവും ഒടുവില്‍ ടീമിന്റെ മോശം പ്രകടനത്തിനെതിരെ ...

ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ന് കരുത്തരുടെ പോരാട്ടം, സെമി ...

ചാമ്പ്യൻസ് ട്രോഫിയിൽ ഇന്ന് കരുത്തരുടെ പോരാട്ടം, സെമി ഉറപ്പിക്കാൻ ഓസ്ട്രേലിയയും ദക്ഷിണാഫ്രിക്കയും
പരിചയസമ്പത്തില്ലാത്ത പേസ് നിരയാകും ഓസീസ് നേരിടുന്ന പ്രധാന പ്രശ്‌നം. അതേസമയം മാര്‍ക്കോ ...

ഇന്ത്യക്കെതിരായ നാണം കെട്ട തോൽവി, പാകിസ്ഥാൻ ക്രിക്കറ്റിൽ ...

ഇന്ത്യക്കെതിരായ നാണം കെട്ട തോൽവി, പാകിസ്ഥാൻ ക്രിക്കറ്റിൽ പൊട്ടിത്തെറി, പരിശീലക സംഘം പുറത്തേക്ക്
ചാമ്പ്യന്‍സ് ട്രോഫിയിലെ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനെതിരെ 60 റണ്‍സിന് തോറ്റ ...

Virat Kohli: ഏകദിനത്തില്‍ കോലിയോളം പോന്നൊരു കളിക്കാരനെ ...

Virat Kohli: ഏകദിനത്തില്‍ കോലിയോളം പോന്നൊരു കളിക്കാരനെ ഞാന്‍ കണ്ടിട്ടില്ല; സച്ചിനും 'മുകളില്‍' നിര്‍ത്തി പോണ്ടിങ്
ഇപ്പോള്‍ അവന്‍ എന്നെ മറികടന്നു, ഇനിയുള്ളത് രണ്ട് പേര്‍ മാത്രം

Champions Trophy 2025: ഇന്ത്യയും ന്യൂസിലന്‍ഡും സെമിയില്‍; ...

Champions Trophy 2025: ഇന്ത്യയും ന്യൂസിലന്‍ഡും സെമിയില്‍; പാക്കിസ്ഥാന്‍ പുറത്ത്
ബംഗ്ലാദേശിനെയും പാക്കിസ്ഥാനെയും പരാജയപ്പെടുത്തിയാണ് ഇന്ത്യയുടെ സെമി പ്രവേശനം