മഴയേയും കിവികളേയും തോല്‍പ്പിച്ചു; ത്രസിപ്പിക്കുന്ന ജയത്തോടെ പരമ്പര സ്വന്തമാക്കി കോഹ്‌ലിപ്പട

തിരുവനന്തപുരം, ബുധന്‍, 8 നവം‌ബര്‍ 2017 (08:33 IST)

india,	new zealand,	cricket,	virat kohli,	hardik pandya,	rohit sharma,	kane williamson,	ഇന്ത്യ,	ന്യൂസിലന്‍ഡ്,	വിരാട് കോലി,	ക്രിക്കറ്റ്,	ഹര്‍ദീക് പാണ്ഡ്യ,	രോഹിത് ശര്‍മ, കെയ്ന്‍ വില്യംസന്‍

മൂന്നാം ട്വന്‍റി 20യില്‍ ത്രസിപ്പിക്കുന്ന ജയവുമായി കോഹ്ലിപ്പട. ആവേശകരമായ മത്സരത്തില്‍ ആറ് റണ്‍സിനാണ് ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചത്. ജയത്തോടേ ഇന്ത്യ പരമ്പര സ്വന്തമാക്കുകയും ചെയ്തു. പരമ്പരയിലെ ആദ്യ രണ്ട് മത്സരങ്ങളിലും ഇന്ത്യയും ന്യൂസിലന്‍ഡും ഓരോന്ന് വീതം ജയിച്ചിരുന്നു. ഡല്‍ഹിയില്‍ നടന്ന ഒന്നാം മത്സരം ഇന്ത്യയും കാണ്‍പൂരിലെ രണ്ടാം മത്സരം ന്യൂസിലന്‍ഡും ജയിച്ചു. 
 
ജയിക്കാന്‍ 68 റണ്‍സ് വേണ്ടിയിരുന്ന ന്യൂസിലന്‍ഡിനെ തുടക്കം മുതല്‍ തന്നെ വിക്കറ്റ് വീഴ്ത്തിയാണ് ഇന്ത്യ പിടിച്ചുനിര്‍ത്തിയത്. 17 റണ്‍സെടുത്ത ഗ്രാന്‍ഡ് ഹോമാണ് കിവീസിന്റെ ടോപ് സ്കോറര്‍. ഗ്ലെന്‍ ഫിലിപ്സ് 11 റണ്‍സെടുത്തു. ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ഭുമ്ര രണ്ട് വിക്കറ്റ് സ്വന്തമാക്കി.
 
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ടോവറില്‍ 5 വിക്കറ്റിന് 67 റണ്‍സാണ് നേടിയത്. 17 റണ്‍സെടുത്ത മനീഷ് പാണ്ഡെയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍. ഹര്‍ദീക് പാണ്ഡ്യ 14ഉം ക്യാപ്റ്റന്‍ വിരാട് കോലി 13ഉം റണ്‍സെടുത്തു. ധവാന്‍ 6, രോഹിത് 8, ശ്രേയസ് അയ്യര്‍ 6 എന്നിങ്ങനെയാണ് ഇന്ത്യയുടെ മറ്റ് സ്കോറര്‍മാര്‍. ന്യൂസിലന്‍ഡിന് വേണ്ടി ടിം സൗത്തിയും ഇഷ് സോധിയും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി. 
 ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ധോണിയെക്കുറിച്ച് ടീം മാനേജ്‌മെന്റ് ചിന്തിക്കേണ്ട സമയമായിരിക്കുന്നു; ഐസ്കൂളിനെതിരെ മുന്‍ താരം

എം എസ് ധോണിയുടെ ട്വന്റി-20 ടീമിലെ സ്ഥാനത്തെ ചോദ്യം ചെയ്ത് വിരേന്ദര്‍ സെവാഗ് രംഗത്ത്. ...

news

തിരുവനന്തപുരത്ത് മഴ കളിച്ചേക്കും; ഔട്ട്ഫീല്‍ഡില്‍ വെള്ളം കെട്ടിനിൽക്കുന്നു - മുന്നറിയിപ്പുമായി അധികൃതര്‍

ഇന്ത്യ- ന്യൂസിലന്‍ഡ് നിർണായക മൂന്നാം ട്വന്റി-20 മൽസരം നടക്കുന്ന തിരുവനന്തപുരത്ത് ...

news

ഒരു മതാചാരവും പിന്തുടരില്ല, ഞങ്ങളുടെ വിവാഹം വ്യതസ്‌തമായിരിക്കും; വെളിപ്പെടുത്തലുമായി സഹീര്‍ ഖാന്‍

ഞങ്ങളുടെ വിവാഹം രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള ഒത്തുച്ചേരലായിരിക്കുമെന്ന് മുന്‍ ഇന്ത്യന്‍ ...

news

അനുഷ്‌ക എവിടെയെന്ന് ആരാധകര്‍ ?; സ്‌നേഹം തോന്നിത്തുടങ്ങിയെന്ന് കോഹ്‌ലിയോട് സയാമി

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയും ബോളിവുഡ് നായിക അനുഷ്‌ക ശര്‍മയും ...

Widgets Magazine