തിരുവനന്തപുരത്ത് മഴ കളിച്ചേക്കും; ഔട്ട്ഫീല്‍ഡില്‍ വെള്ളം കെട്ടിനിൽക്കുന്നു - മുന്നറിയിപ്പുമായി അധികൃതര്‍

തിരുവനന്തപുരം, തിങ്കള്‍, 6 നവം‌ബര്‍ 2017 (16:11 IST)

 India newzealand third twenty20 , trivandrum , rain , virat kohli , team india , ഇന്ത്യ- ന്യൂസിലന്‍ഡ് , ട്വന്റി-20 മൽസരം , കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം , വെള്ളം , മഴ

ഇന്ത്യ- ന്യൂസിലന്‍ഡ് നിർണായക മൂന്നാം ട്വന്റി-20 മൽസരം നടക്കുന്ന തിരുവനന്തപുരത്ത് ചൊവ്വാഴ്ച മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. വൈകിട്ട് അഞ്ചിനും ഏഴിനും പെയ്തേക്കാമെന്നാണ് മുന്നറിയിപ്പ്. വൈകിട്ട് ഏഴുമണിക്കാണ് മൽസരം തുടങ്ങുക.

ഇന്ന് പെയ്‌ത ശക്തമായ മഴയില്‍ ഔട്ട്ഫീല്‍ഡില്‍ വെള്ളം നിറഞ്ഞു. നാളെ മഴ പെയ്‌താല്‍ ഇതേ സാഹചര്യം ഉണ്ടാകുകയും ഔട്ട്ഫീല്‍‌ഡ് പൂര്‍ണ്ണമായും കുതിര്‍ന്ന അവസ്ഥയിലായി തീരുമെന്നും അധികൃതര്‍ വ്യക്തമാക്കി. മൽസര തീയതി തീരുമാനിക്കുമ്പോൾ കളി നടക്കുന്ന സ്ഥലത്തെ കാലാവസ്ഥ കണക്കിലെടുക്കണമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടർ വ്യക്തമാക്കി.

മഴ തുടരുന്ന സാഹചര്യത്തില്‍ പിച്ചുകൾ പൂർണമായി മൂടിയിട്ടുണ്ട്. എന്നാല്‍, ഔട്ട്ഫീല്‍ഡില്‍ വെള്ളം നിറഞ്ഞു നില്‍ക്കുന്നതാണ് കളിക്ക് തടസമായി നില്‍ക്കുന്നത്. വെള്ളം കെട്ടിനിൽക്കാത്ത ഫിഷ് പോണ്ട് ഡ്രെയിനേജ് സംവിധാനാം സ്‌റ്റേഡിയത്തിന് ഉണ്ടെങ്കിലും മഴ ശക്തമാകുന്നത് പ്രതീക്ഷകളെ തകിടം മറിക്കുന്നുണ്ട്.

ചൊവ്വാഴ്ചയാണ് പരമ്പര വിജയികളെ നിശ്ചയിക്കുന്ന നിര്‍ണായക മത്സരം. ആദ്യ മത്സരത്തില്‍ ഇന്ത്യ ജയിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ കിവികള്‍ ഇന്ത്യയെ പരാജയപ്പെടുത്തി. 45,000 ത്തോളം കാണികൾക്കാണ് സ്റ്റേഡിയത്തിൽ പ്രവേശനം അനുവദിച്ചിട്ടുള്ളത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ഒരു മതാചാരവും പിന്തുടരില്ല, ഞങ്ങളുടെ വിവാഹം വ്യതസ്‌തമായിരിക്കും; വെളിപ്പെടുത്തലുമായി സഹീര്‍ ഖാന്‍

ഞങ്ങളുടെ വിവാഹം രണ്ടു കുടുംബങ്ങള്‍ തമ്മിലുള്ള ഒത്തുച്ചേരലായിരിക്കുമെന്ന് മുന്‍ ഇന്ത്യന്‍ ...

news

അനുഷ്‌ക എവിടെയെന്ന് ആരാധകര്‍ ?; സ്‌നേഹം തോന്നിത്തുടങ്ങിയെന്ന് കോഹ്‌ലിയോട് സയാമി

ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ്‌ലിയും ബോളിവുഡ് നായിക അനുഷ്‌ക ശര്‍മയും ...

news

ട്വന്റി 20 ക്രിക്കറ്റിൽ ധോണിയൊരു അധികപ്പറ്റ്; രൂക്ഷവിമര്‍ശനവുമായി മുന്‍ ഇ​ന്ത്യ​ൻ താ​രം

ന്യൂ​സി​ല​ൻ​ഡി​നെ​തിരെ നടന്ന ര​ണ്ടാം ട്വ​ന്‍റി 20യി​ലെ മോ​ശം പ്ര​ക​ട​ന​ത്തി​ന്‍റെ ...

news

വീരാട് കോഹ്‌ലിക്കെതിരെ ഗുരുതര ആരോപണം!

ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ വീരാട് കോഹ്‌ലിക്കെതിരെ ഗുരുതര ആരോപണം. ന്യൂസിലെൻഡിനെതിരായ ...

Widgets Magazine