ചായസമയത്ത് പ്രതീക്ഷയുണ്ടായിരുന്നു, പക്ഷേ കളി കൈവിട്ട് പോയി: വിരാട് കോഹ്‌ലി

ബുധന്‍, 12 സെപ്‌റ്റംബര്‍ 2018 (12:33 IST)

ഇന്ത്യയും ഇംഗ്ലണ്ടും തമ്മില്‍ നടന്ന അഞ്ചാം ടെസ്റ്റില്‍ അമ്പേ തകർന്നടിഞ്ഞ ഇന്ത്യൻ ടീമിനെതിരെ ആരാധകർ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, കളിക്ക് പിന്നിലെ പരാജയ കാരണം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ക്യാപ്റ്റൻ വിരാട് കോഹ്‌ലി. 
 
ജയപ്രതീക്ഷയിലായിരുന്നു. കളിയുടെ അഞ്ചാം ദിവസം ചായസമയത്ത് ഇന്ത്യ ജയിക്കുമെന്നായിരുന്നു കരുതിയത്. എന്നാല്‍, പിന്നീട് കളി കൈവിട്ടെന്ന് ക്യാപ്റ്റന്‍ കോലി പറഞ്ഞു. അഞ്ചാം ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യ 118 റണ്‍സിന്റെ തോല്‍വിയാണ് ഏറ്റുവാങ്ങിയത്. ഇതോടെ അഞ്ചു മത്സരങ്ങളുടെ പരമ്പര 4-1ന് തോല്‍ക്കുകയും ചെയ്തു.
 
അഞ്ചാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ തകര്‍ച്ചയോടെയായിരുന്നു തുടങ്ങിയത്. ഒരവസരത്തില്‍ രണ്ട് റണ്‍സെടുക്കുന്നതിനിടയില്‍ മൂന്നു വിക്കറ്റ് നഷ്ടമായി. എന്നാല്‍ പിന്നീട് കെഎല്‍ രാഹുലിന്റെ രക്ഷാപ്രവര്‍ത്തനമാണ് ഇംഗ്ലണ്ടിന്റെ സ്‌കോറിനോട് പൊരുതാനുള്ള സ്ഥിതിയിലെത്തിച്ചത്. രാഹുൽ പുറത്തായതോടെ ഇന്ത്യ തകർന്നു. 
 
അഞ്ചാം ദിവസം ചായയ്ക്കു കയറുമ്പോള്‍ രാഹുലും ഋഷഭും ക്രീസിലുണ്ടായിരുന്നു. ഇംഗ്ലീഷ് ബൗളര്‍മാര്‍ക്കെതിരെ ഇരുവരും ആധിപത്യം സ്ഥാപിച്ചിരുന്നു. ഇതോടെ ഇന്ത്യ ജയിക്കുമെന്ന തോന്നലുണ്ടായി. എന്നാല്‍, രാഹുലിന്റെ പുറത്താകലിന് പിന്നാലെ ഋഷഭും മടങ്ങിയതോടെ പ്രതീക്ഷകളെല്ലാം അസ്തമിച്ചു.   ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

ധോണിയുടെ ആ റെക്കോർഡ് പന്ത് മറികടന്നു

തന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറിയോടെ റെക്കോഡ് ബുക്കിലിടം നേടി ഇന്ത്യന്‍ വിക്കറ്റ്കീപ്പര്‍ ...

news

‘മഹാന്മാര്‍ക്ക് നന്നായി കളിക്കാന്‍ അറിയാം, അന്ന് ഹൈദരാബാദിൽ വന്നപ്പോൾ സംഭവിച്ചത്’- സച്ചിനെതിരെ ലൈംഗികാരോപണവുമായി ശ്രീ റെഡ്ഡി

തെലുഗ് സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് നിരവധി വെളിപ്പെടുത്തലുകള്‍ നടത്തി ...

news

അലിസ്റ്റര്‍ കുക്കിന് വാഗ്‌ദാനങ്ങളുമായി ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ്

ഇംഗ്ലണ്ടിന്റെ എക്കാലത്തേയും മികച്ച ടെസ്റ്റ് താരം അലിസ്റ്റര്‍ കുക്കിന് പുതിയ ...

news

ഇക്കാര്യത്തിൽ ധോണി പെർഫക്ട്, ഏഴയൽവക്കത്തെത്താൻ യോഗ്യതയില്ലാതെ കോഹ്ലി

ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോണിയുടെ ഓരോ പ്രകടനവും ആരാധകരെ കോരിത്തരിപ്പിക്കുന്നവയാണ്. ...

Widgets Magazine