ധോണിയുടെ ആ റെക്കോർഡ് പന്ത് മറികടന്നു

ഓവൽ, ബുധന്‍, 12 സെപ്‌റ്റംബര്‍ 2018 (12:16 IST)

തന്റെ ആദ്യ ടെസ്റ്റ് സെഞ്ചുറിയോടെ റെക്കോഡ് ബുക്കിലിടം നേടി ഇന്ത്യന്‍ വിക്കറ്റ്കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത്. ലോകേഷ് രാഹുലിനൊപ്പം തകര്‍ത്തടിച്ച് മുന്നേറിയ പന്തായിരുന്നു ഇന്ത്യന്‍ ഇന്നിങ്‌സിന് പ്രതീക്ഷ നല്‍കിയത്. ഒവലില്‍ 117 പന്തുകളില്‍ നിന്നായിരുന്നു പന്തിന്റെ സെഞ്ചുറി. 
 
ഇംഗ്ലീഷ് മണ്ണിലെ ഒരു ഇന്ത്യന്‍ വിക്കറ്റ്കീപ്പറുടെ ഉയര്‍ന്ന സ്‌കോറും ഇതുതന്നെയാണ്. ഇക്കാര്യത്തില്‍ സാക്ഷാല്‍ എം എസ് ധോണിയെയാണ് പന്ത് പിന്നിലാക്കിയത്. 2007-ല്‍ ഓവലില്‍ ധോണി നേടിയ 92 റണ്‍സാണ് പന്ത് മറികടന്നത്. കൂടാതെ നാലാം ഇന്നിങ്‌സില്‍ സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യന്‍ വിക്കറ്റ് കീപ്പറെന്ന നേട്ടവും പന്തിന് സ്വന്തമാണ്.
 
പാര്‍ഥിവ് പട്ടേല്‍ (67), ദീപ്ദാസ് ഗുപ്ത (63) എന്നിവരെയും പന്ത് പിന്നിലാക്കിയിരിക്കുകയാണ്. കൂടാതെ, കന്നി ടെസ്റ്റ് സെഞ്ചുറി നാലാം ഇന്നിങ്‌സില്‍ നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് പന്ത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :  

ക്രിക്കറ്റ്‌

news

‘മഹാന്മാര്‍ക്ക് നന്നായി കളിക്കാന്‍ അറിയാം, അന്ന് ഹൈദരാബാദിൽ വന്നപ്പോൾ സംഭവിച്ചത്’- സച്ചിനെതിരെ ലൈംഗികാരോപണവുമായി ശ്രീ റെഡ്ഡി

തെലുഗ് സിനിമയിലെ കാസ്റ്റിംഗ് കൗച്ചിനെക്കുറിച്ച് നിരവധി വെളിപ്പെടുത്തലുകള്‍ നടത്തി ...

news

അലിസ്റ്റര്‍ കുക്കിന് വാഗ്‌ദാനങ്ങളുമായി ഇംഗ്ലീഷ് ക്രിക്കറ്റ് ബോര്‍ഡ്

ഇംഗ്ലണ്ടിന്റെ എക്കാലത്തേയും മികച്ച ടെസ്റ്റ് താരം അലിസ്റ്റര്‍ കുക്കിന് പുതിയ ...

news

ഇക്കാര്യത്തിൽ ധോണി പെർഫക്ട്, ഏഴയൽവക്കത്തെത്താൻ യോഗ്യതയില്ലാതെ കോഹ്ലി

ഇന്ത്യന്‍ മുന്‍ നായകന്‍ എംഎസ് ധോണിയുടെ ഓരോ പ്രകടനവും ആരാധകരെ കോരിത്തരിപ്പിക്കുന്നവയാണ്. ...

news

ജഡേജ മികച്ച കളിക്കാരൻ, അവസാന ടെസ്റ്റിൽ മാത്രം കളിപ്പിച്ചതിൽ സന്തോഷം: പോൾ ഫാർബ്രെയ്സ്

മികച്ച താരമായിരുന്ന രവീന്ദ്ര ജഡേജയെ അവസാന ടെസ്‌റ്റ് മത്സരത്തിൽ മാത്രം ഉൾപ്പെടുത്തിയതിൽ ...

Widgets Magazine