‘അടിയേറ്റു വീണതിന്റെ നാണക്കേടില്‍ അവന്‍ തിരിച്ചടിച്ചു, ‘കട്ടയ്‌ക്കു’ നിന്ന് കോഹ്‌ലിയും’; ഓസീസിന്റെ തോല്‍‌വിക്ക് കാരണം ഈ മധുര പ്രതികാരം

‘അടിയേറ്റു വീണതിന്റെ നാണക്കേടില്‍ അവന്‍ തിരിച്ചടിച്ചു, ‘കട്ടയ്‌ക്കു’ നിന്ന് കോഹ്‌ലിയും’; ഓസീസിന്റെ തോല്‍‌വിക്ക് കാരണം ഈ മധുര പ്രതികാരം

  India Vs Australia , virat kohli , team india , cricket , kohli , വിരാട് കോഹ്‌ലി , ട്വന്റി-20 , ക്രുനാൽ പാണ്ഡ്യ , ഓസ്‌ട്രേലിയ , ദിനേഷ് കാര്‍ത്തിക്ക് , ഗ്ലെൻ മാക്‍സ്‌വെല്‍
സിഡ്‌നി| jibin| Last Modified തിങ്കള്‍, 26 നവം‌ബര്‍ 2018 (16:44 IST)
മൂന്നാം ട്വന്റി-20ക്കായി ഇറങ്ങുമ്പോള്‍ ജയിക്കുക എന്ന ലക്ഷ്യം മാത്രമായിരുന്നു വിരാട് കോഹ്‌ലിക്ക്. മഴ കളിച്ച ആദ്യ മത്സരത്തില്‍ തോല്‍‌വി ഏറ്റുവാങ്ങിയതിനു പിന്നാലെ രണ്ടാം അങ്കത്തിലും മഴ വില്ലനായി. സിഡ്നിയില്‍ ജയിച്ചില്ലെങ്കില്‍ പരമ്പര ഓസ്‌ട്രേലിയക്കാണെന്നതിനാല്‍ ജയം മാത്രമായിരുന്നു ഏക പോം‌വഴി.

തകര്‍പ്പന്‍ ജയത്തോടെ പരമ്പര സ്വന്തമാക്കിയ ഇന്ത്യ ഓസീസ് മണ്ണില്‍ ചുവടുറപ്പിച്ചു. ഈ വിജയത്തിന്റെ ക്രെഡിറ്റ് മുഴുവന്‍ ക്രുനാൽ പാണ്ഡ്യയ്‌ക്കും കോഹ്‌ലിക്കും അര്‍ഹതപ്പെട്ടതാണ്. ബ്രിസ്ബേനിൽ നാല് ഓവറിൽ 55 റൺസ് വഴങ്ങി നാണംകെട്ട ക്രുനാൽ സിഡ്‌നിയില്‍ നാല് ഓവറിൽ 36 റൺസ് വിട്ടുകൊടുത്ത് നേടിയത് നാലു വിക്കറ്റാണ്.

8 പന്തില്‍ നാല് റണ്‍സായിരുന്നു ആദ്യ ട്വന്റി-20യില്‍ നേടിയതെങ്കില്‍ നിര്‍ണായകമായ മൂന്നാം മത്സരത്തില്‍ 41 പന്തിൽ 61 റൺസാണ് കോഹ്‌ലി അടിച്ചു കൂട്ടിയത്. ഈ രണ്ടു പേരുടെ തിരിച്ചടികളാണ് ഓസ്‌ട്രേലിയയുടെ തോല്‍‌വിക്ക് കാരണം.

നിശ്ചിത ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 164 റൺസെടുത്ത ഓസീസ് ഇന്ത്യക്ക് മുന്നില്‍ മികച്ച സ്‌കോര്‍ വെച്ചുവെങ്കിലും അവരുടെ നീക്കം പാളിയിരുന്നു. വന്‍ ടോട്ടല്‍ നേടുമെന്ന് തോന്നിപ്പിച്ചപ്പോള്‍ ക്രുനാല്‍ വില്ലനായി. മിച്ചല്‍ സ്‌റ്റാര്‍ക്കിനെ ഉപയോഗിച്ച് ബാറ്റിംഗ് നിരയെ തകര്‍ക്കാമെന്ന് കരുതിയെങ്കിലും അവിടെയും നീക്കം പാളി.

രോഹിത് ശർമ – ശിഖർ ധവാൻ സഖ്യം 33 പന്തിൽ 67 റൺസ് കൂട്ടിച്ചേർത്തതോടെ കളി ഇന്ത്യന്‍ പാളയത്തിലെത്തി. സ്‌കോര്‍ 108ല്‍ നില്‍ക്കെ ഇരുവരും പുറത്തായെങ്കിലും ദിനേഷ് കാര്‍ത്തിക്ക് കോഹ്‌ലിക്കൊപ്പം കട്ടയ്‌ക്ക് നിന്നു. ഇരുവരും ചേര്‍ന്ന് അഞ്ചാം വിക്കറ്റിൽ 60 റൺസ് ചേര്‍ത്തതോടെ ഓസീസ് കീഴടങ്ങി.

ഈ പ്രകടങ്ങളെല്ലാം കൈയടി നേടുന്നതാണെങ്കിലും ഇന്ത്യന്‍ വിജയത്തിന്റെ കാരണം ക്രുനാല്‍ ആണെന്നതില്‍ സംശയമില്ല. 180ന് മുകളില്‍ എത്തിയേക്കാവുന്ന ഓസീസ് ഇന്നിംഗ്‌സിനെ പിടിച്ചു കെട്ടിയത് പാണ്ഡ്യ ആണ്.

ഒന്നാം ട്വന്റി-20യില്‍ ഗ്ലെൻ മാക്‍സ്‌വെല്‍ മാരക ആക്രമണമാണ് ക്രുനാലിന്റെ ഓവറുകളില്‍ നടത്തിയത്. തുടർച്ചയായി മൂന്നു സിക്‌സറുകള്‍ നേടിയതോടെ പാണ്ഡ്യ സമ്മര്‍ദ്ദത്തിന് അടിമപ്പെട്ടു. ഈ അടിക്ക് രണ്ടാം ട്വന്റി - 20 ക്രുനാല്‍ കണക്കു തീര്‍ത്തുവെങ്കിലും ‍മത്സരം മഴ കൊണ്ടു പോയതോടെ ഇതാരും ശ്രദ്ധിച്ചില്ല. 16 പന്തിൽ 13 റൺസെടുത്ത മാക്‌സ്‌വെല്ലിനെ മൂന്നാം ട്വന്റി-20യിലും ക്രുനാല്‍ വീഴ്‌ത്തിയതോടെയാണ് മധുര പ്രതികാരം ആരാധകര്‍ തിരിച്ചറിഞ്ഞത്.

ഓസീസ് ബോളര്‍മാര്‍ കടന്നാക്രമിച്ചിട്ടും ക്രുനാലിനെ നിര്‍ണായക മൂന്നാം അങ്കത്തില്‍ കളിപ്പിക്കാനുള്ള കോഹ്‌ലിയുടെ കോണ്‍‌ഫിഡന്‍‌സിനെ വാഴ്‌ത്തുന്ന തിരക്കിലാണ് ആരാധകരിപ്പോള്‍. ഈ പ്രകടനത്തോടെ ക്രുനാലും ഒരു കൊച്ചു ഹീറോയായി. ഓസീസ് മണ്ണിൽ ഏതൊരു ബോളറിന്റെയും മികച്ച മൂന്നാമത്തെ ബോളിംഗ് പ്രകടനവും വിദേശതാരത്തിന്റെ ഏറ്റവും മികച്ച പ്രകടനവും ഇതുതന്നെയാണെന്നതാണ് അത്ഭുതം ജനിപ്പിക്കുന്നത്.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :