ധോണിയും ക്യാച്ചുകളും സ്‌റ്റമ്പിംഗികളും നഷ്‌ടമാക്കിയിട്ടുണ്ട്; പഴങ്കഥകള്‍ ചികഞ്ഞെടുത്ത് പന്തിന്റെ പരിശീലകന്‍

   rishabh pant , india vs australia , ms dhoni , team india , cricket , ധോണി , രോഹിത് ശര്‍മ്മ , ഋഷഭ് പന്ത് മഹേന്ദ്ര സിംഗ് ധോണി
മൊഹാലി| Last Updated: ബുധന്‍, 13 മാര്‍ച്ച് 2019 (14:03 IST)
ഓസ്ട്രേലിയക്കെതിരായ നാലാം ഏകദിനത്തില്‍ വിക്കറ്റിന് പിന്നിലെ മോശം പ്രകടനത്തിന്റെ പേരില്‍ പഴികേട്ട ഋഷഭ് പന്തിനെ വിമര്‍ശിക്കുന്നവര്‍ക്ക് മറുപടിയുമായി താരത്തിന്റെ ബാല്യകാല പരിശീലകന്‍ താരക് സിന്‍ഹ.

പന്ത് വളര്‍ന്ന് വരുന്ന താരമാണ്. അദ്ദേഹത്തിന്റെ ആത്മവിശ്വാസം ഇല്ലാതാക്കുന്നത് ശരിയല്ല. അവന് അവന്റേതായ ശൈലിയുണ്ട്. ധോണിയെപ്പോലെ പന്തും വിക്കറ്റിന് പിന്നില്‍ നില്‍ക്കണമെന്ന് പറയുന്നത് യുക്തിയല്ല. കരിയറിന്റെ ആദ്യ കാലത്ത് ധോണി സ്‌റ്റമ്പിംഗ് അവസരങ്ങളും ക്യാച്ചുകളും പാഴാക്കിയിരുന്നതായും സിൻഹ ചൂണ്ടിക്കാട്ടി.

ധോണിയുമായി പന്തിനെ എങ്ങനെയാണ് താരതമ്യം ചെയ്യാനാവുക. അയാള്‍ക്ക് കുറച്ചുകൂടി സമയം നല്‍കു.
പ്രതീക്ഷകളുടെ ഭാരമില്ലാതെയാണ് ധോണി ടീമിലെത്തിയത്. എന്നാല്‍, പന്തിന്റെ കാര്യം അങ്ങനെയല്ല.
ഏതെങ്കിലും ഇതിഹാസ താരത്തിന് പകരക്കാരനായല്ല ധോണി ഇന്ത്യയുടെ വിക്കറ്റ് കീപ്പറായതെന്നും സിന്‍‌ഹ വ്യക്തമാക്കി.

കരിയറിന്റെ തുടക്കത്തില്‍ ദിനേശ് കാര്‍ത്തിക്, പാര്‍ത്ഥിവ് പട്ടേല്‍ എന്നിവരോടായിരുന്നു ധോണിക്ക് മത്സരിക്കേണ്ടിയിരിന്നത്. വീഴ്‌ചകള്‍ സംഭവിച്ചപ്പോഴും ധോണിക്ക് സെലക്‍ടര്‍മാര്‍ നിരാവധി അവസരങ്ങള്‍ നല്‍കി. അങ്ങനെയാണ് ഇന്ന് കാണുന്ന ധോണിയെ ഇന്ത്യന്‍ ടീമിന് ലഭിച്ചതെന്നും സിന്‍‌ഹ പറഞ്ഞു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :