രേണുക വേണു|
Last Modified ശനി, 4 ജനുവരി 2025 (09:49 IST)
India vs Australia, 5th Test: സിഡ്‌നി ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ ആതിഥേയരായ ഓസ്‌ട്രേലിയ 181 ന് ഓള്‍ഔട്ട്. അര്‍ധ സെഞ്ചുറി നേടിയ ബ്യു വെബ്‌സ്റ്റര്‍ (105 പന്തില്‍ 57) ആണ് ഓസീസിന്റെ ടോപ് സ്‌കോറര്‍. സ്റ്റീവ് സ്മിത്ത് 57 പന്തില്‍ 33 റണ്‍സും സാം കോണ്‍സ്റ്റസ് 38 പന്തില്‍ 23 റണ്‍സും നേടി.
ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 185 റണ്‍സ് നേടിയിരുന്നു. നാല് റണ്‍സ് ലീഡാണ് ഇപ്പോള്‍ ഇന്ത്യക്കുള്ളത്. മുഹമ്മദ് സിറാജും പ്രസിത് കൃഷ്ണയും ഇന്ത്യക്കായി മൂന്ന് വീതം വിക്കറ്റുകള്‍ നേടി. ജസ്പ്രിത് ബുംറയ്ക്കും നിതീഷ് കുമാര്‍ റെഡ്ഡിക്കും രണ്ട് വീതം വിക്കറ്റുകള്‍.
പരുക്കേറ്റതിനെ തുടര്‍ന്ന് ഇന്ത്യയുടെ താല്‍ക്കാലിക ക്യാപ്റ്റന്‍ ജസ്പ്രിത് ബുംറ കളംവിട്ടു. ഓസ്‌ട്രേലിയയുടെ ഒന്നാം ഇന്നിങ്‌സില്‍ 31-ാം ഓവര്‍ എറിഞ്ഞു കഴിഞ്ഞതോടെയാണ് ബുംറ ഗ്രൗണ്ടില്‍ നിന്ന് കയറിയത്. പിന്നീട് ഓസീസ് ഇന്നിങ്‌സ് കഴിയുന്നതുവരെ താരം ഫീല്‍ഡിന് ഇറങ്ങിയില്ല. ബുംറയെ സ്‌കാനിങ്ങിനു വിധേയമാക്കിയതായും റിപ്പോര്‍ട്ടുകളുണ്ട്.