പാകിസ്ഥാനെതിരെ ഇന്ത്യയ്‌ക്ക് ഒൻപത് വിക്കറ്റ് ജയം; ധവാനും രോഹിതിനും സെഞ്ചുറി

പാകിസ്ഥാനെതിരെ ഇന്ത്യയ്‌ക്ക് ഒൻപത് വിക്കറ്റ് ജയം; ധവാനും രോഹിതിനും സെഞ്ചുറി

ദുബായ്| Rijisha M.| Last Modified തിങ്കള്‍, 24 സെപ്‌റ്റംബര്‍ 2018 (08:21 IST)
ഏഷ്യാ കപ്പിൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യ. പത്തൊൻപതാം സെഞ്ച്വറി നേടിയ ക്യാപ്റ്റൻ രോഹിത് ശർമയും പതിനഞ്ചാം ഏകദിന സെഞ്ചുറി കുറിച്ച ശിഖർ ധവാനുമാണ് ഒൻപത് വിക്കറ്റിൽ ഇന്ത്യയെ ജയിപ്പിച്ചത്. പാകിസ്താന് 50 ഓവറിൽ ഏഴിന് 237ഉം ഇന്ത്യയ്‌ക്ക് 39.3 ഓവറിൽ ഒന്നിന് 238ഉം ആയിരുന്നു സ്‌കോർ നില.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാൻ നിശ്ചിത 50 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 237 റൺസെടുത്തപ്പോൾ, 10 ഓവറും മൂന്നു പന്തും ബാക്കിനിൽക്കെ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം കണ്ടു. ഏഷ്യാകപ്പിൽ പാക്കിസ്ഥാനെതിരെ ഇന്ത്യയുടെ തുടർച്ചയായ രണ്ടാം ജയമാണിത്.

ഓപ്പണിംഗ് വിക്കറ്റിൽ ഇരട്ട സെഞ്ചുറി തീർത്ത രോഹിത്-ധവാൻ കൂട്ടുകെട്ടിന്റെ പ്രകടനമാണ് ഇന്ത്യ-മത്സരത്തിലെ ഹൈലൈറ്റ്. ഇരുവരും ചേർന്ന് ഒന്നാം വിക്കറ്റിൽ 210 റൺസ് കൂട്ടിച്ചേർത്തു. ധവാൻ പുറത്തായപ്പോൽ അമ്പാട്ടി റായിഡുവിനൊപ്പം കളിച്ച് രോഹിത് സെഞ്ചുറി പൂർത്തിയാക്കിയപ്പോൾ 12 റൺസുമായി റായിഡു പുറത്താകാതെ നിന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :