ഇന്‍ഡോര്‍ ടെസ്റ്റ്; 'അശ്വമേധ'ത്തില്‍ തകര്‍പ്പന്‍ ജയത്തോടെ പരമ്പര തൂത്തുവാരി ഇന്ത്യ

ന്യൂസീലൻഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം.

indore, newzealand, india, aswin ഇൻഡോര്‍, ന്യൂസീലന്‍ഡ്, ഇന്ത്യ, അശ്വിന്‍
ഇൻഡോര്‍| സജിത്ത്| Last Modified ചൊവ്വ, 11 ഒക്‌ടോബര്‍ 2016 (17:09 IST)
ന്യൂസീലൻഡിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിലും ഇന്ത്യയ്ക്ക് തകര്‍പ്പന്‍ ജയം. 321 റൺസിനാണ് ന്യൂസീലന്‍ഡിനെ തോല്‍പ്പിച്ചത്. ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ തൂത്തുവാരി. ടെസ്റ്റ് ക്രിക്കറ്റിലെ ആറാമത് 10 വിക്കറ്റ് നേട്ടം കൈവരിച്ച രവിചന്ദ്ര അശ്വിനാണ് നാലാം ദിനത്തിൽ തന്നെ ന്യൂസീലൻഡിനെ കൂടാരം കയറ്റിയത്. രണ്ടാം ഇന്നിങ്സിൽ 59 റൺസ് വഴങ്ങിയ് ഏഴു വിക്കറ്റാണ് അശ്വിന്‍ നേടിയത്. ഈ വിജയത്തോടെ ടെസ്റ്റിലെ ഒന്നാം സ്ഥാനവും ഇന്ത്യ ഊട്ടിയുറപ്പിച്ചു.

സ്കോർ: ഇന്ത്യ - അഞ്ചിന് 557, മൂന്നിന് 216, ന്യൂസീലൻഡ് 299, 151

ആദ്യ ഇന്നിങ്സിൽ ആറു വിക്കറ്റ് വീഴ്ത്തിയ അശ്വിൻ, രണ്ടാം ഇന്നിങ്സിൽ ഏഴു കിവീസ് താരങ്ങളെയാണ് കൂടാരം കയറ്റിയത്. മികച്ച പ്രകനവുമായി അശ്വിൻ കളം നിറഞ്ഞതോടെ കിവീസ് നിരയിൽ ആറു പേർക്ക് മാത്രമാണ് രണ്ടക്കം തികക്കാനായത്. 32 റൺസ് നേടിയ റോസ് ടെയ്‌ലറാണ് രണ്ടാം ഇന്നിങ്സിൽ കിവീസിന്റെ ടോപ്സ്കോറർ.മാർട്ടിൻ ഗപ്റ്റിൽ (29), ലൂക്ക് റോഞ്ചി (15), കെയ്ൻ വില്യംസൻ (27), മിച്ചൽ സാന്റ്നർ (14), വാട്‍ലിങ് (പുറത്താകാതെ 23) എന്നിവരാണ് രണ്ടക്കം കടന്ന താരങ്ങൾ.

നേരത്തെ, രണ്ടാം ഇന്നിങ്സിൽ മൂന്നിന് 216 റൺസ് എന്ന നിലയിലാണ് ഇന്ത്യ ഇന്നിങ്സ് ഡിക്ലയർ ചെയ്തത്. 475 റൺസായിരുന്നു കിവീസിന്റെ വിജയലക്ഷ്യം. 148 പന്തിൽനിന്ന് 101 റൺസെടുത്ത ചേതേശ്വർ പൂജാരയുടെ തകർപ്പൻ സെഞ്ചുറിയാണ് ഇന്ത്യക്ക് കൂറ്റൻ ലീഡ് നേടിക്കൊടുത്തത്. പൂജാരയുടെ എട്ടാം സെഞ്ചുറിയാണിത്. അർധ സെഞ്ചുറി നേടി ഗൗതം ഗംഭീറും (50) മികച്ച പ്രകടനം കാഴ്ചവച്ചു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :