ഇന്‍ഡോര്‍|
സജിത്ത്|
Last Modified ചൊവ്വ, 11 ഒക്ടോബര്‍ 2016 (11:53 IST)
ന്യൂസിലന്‍ഡിനെതിരെ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് കൂറ്റന്‍ ലീഡ്. ഒന്നാം ഇന്നിംങ്സില്‍ 258 റണ്‍സിന്റെ ലീഡ് സ്വന്തമാക്കിയ ടീം
ഇന്ത്യ രണ്ടാം ഇന്നിംഗ്സില്‍ 127 ന് രണ്ട് എന്ന നിലയിലാണ്. 385 റണ്‍സിന്റെ ലീഡാണ് ഇപ്പോള്‍ ഇന്ത്യക്കുള്ളത്. ന്യൂസിലന്‍ഡിന് എത്തിപ്പിടിക്കാന്‍ പറ്റാത്ത് സ്കോര്‍ പടുത്തുയര്‍ത്തി ഇന്നിംഗ്സ് ഡിക്ലര്‍ ചെയ്യാനാകും ഇന്ത്യ ശ്രമിക്കുക.
ഇന്നലെ തോളിന് പരിക്കേറ്റ് കളിയവസാനിപ്പിച്ച് മടങ്ങിയ ഗൗതം ഗംഭീര്‍ ഇന്ന് മിന്നുന്ന പ്രകടനമാണ് നടത്തിയത്. മുരളീ വിജയിന്റെ വിക്കറ്റ് നഷ്ടമായതോറ്റെ ക്രീസില്‍ മടങ്ങിയെത്തിയ ഗംഭീര്‍ 56 പന്തില്‍ നിന്ന് 50 റണ്‍സുമായാണ് മടങ്ങിയത്. 19 റണ്‍സെടുത്ത മുരളീ വിജയ് റണ്ണൗട്ടാകുകയായിരുന്നു. 50 റണ്‍സുമായി പൂജാരയും രണ്ട് റണ്‍സുമായി കൊഹ്ലിയുമാണ് ക്രീസില്‍.
മാർട്ടിൻ ഗുപ്ടിൽ (72), ജെയിംസ് നീഷം (71), ടോം ലതാം (53) എന്നിവര്‍ക്ക് മാത്രമാണ് ന്യൂസിലന്‍ഡ് നിരയില്‍ തിളങ്ങാന്‍ സാധിച്ചത്. സാന്റനർ (22), ജീതൻ പട്ടേൽ (18), ബൗൾട്ട് (0), വില്യംസൻ (8), റോസ് ടെയ്ലർ (0), ലൂക്ക് റോഞ്ചി (0),
വാട്ലിഗ് (23), ഹെൻറി (15) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ സ്കോറുകള്‍.
ആദ്യ ഇന്നിംഗ്സില്‍ വിരാട് കോഹ്ലിയുടെ ഇരട്ട സെഞ്ചുറിയുടെയും (211) രഹാനെയുടെ സെഞ്ചുറിയുടെയും (188) മികവിലാണ് ഇന്ത്യ 557 റൺസ് നേടിയത്.