“വെടിക്കെട്ട് ബാറ്റിംഗിനു കാരണം ഭായ്, എന്റെ മനസില്‍ അതു മാത്രമായിരുന്നു”; കന്നി സെഞ്ചുറിയുടെ രഹസ്യം വെളിപ്പെടുത്തി പാണ്ഡ്യ രംഗത്ത്

“വെടിക്കെട്ട് ബാറ്റിംഗിനു കാരണം ഭായ്, എന്റെ മനസില്‍ അതു മാത്രമായിരുന്നു”; കന്നി സെഞ്ചുറിയുടെ രഹസ്യം വെളിപ്പെടുത്തി പാണ്ഡ്യ രംഗത്ത്

 Sree lanka , India , Hardik pandya , virat kohli , Hardik pandya , MS Dhoni , dhoni , ഹാര്‍ദിക് പാണ്ഡ്യ , മഹി , പാണ്ഡ്യ , മഹേന്ദ്ര സിംഗ് ധോണി , മഹി ഭായ്
കൊളംബോ| jibin| Last Updated: തിങ്കള്‍, 14 ഓഗസ്റ്റ് 2017 (15:51 IST)
ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടെസ്‌റ്റില്‍ റെക്കോര്‍ഡ് സെഞ്ചുറി നേടാന്‍ കാരണമായത് മുന്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ മഹേന്ദ്ര സിംഗ് ധോണിയുടെ ഉപദേശമായിരുന്നുവെന്ന് ഹാര്‍ദിക് പാണ്ഡ്യ. ടീമിനായിരുക്കണം എപ്പോഴും മുന്‍ തൂക്കം നല്‍കേണ്ടതെന്ന മഹി ഭായിയുടെ ഉപദേശമാണ് ക്രീസില്‍ നില്‍ക്കുമ്പോള്‍ മനസില്‍ ഉണ്ടായിരുന്നതെന്നും പറഞ്ഞു.

സ്‌കോര്‍ബോര്‍ഡ് നോക്കി ബാറ്റ് വീശുകയായിരുന്നു ലക്ഷ്യം, അത് പാലിക്കാന്‍ സാധിച്ചതാണ് തുണയായത്. എന്റെ വ്യക്തിഗത സ്‌കോറിനെക്കുറിച്ചോ നേട്ടങ്ങളെക്കുറിച്ചോ ഞാന്‍ ചിന്തിക്കുന്നില്ല. കൂളായി കളിക്കാനാണ് മഹി ഭായ് എനിക്ക് ഉപദേശം നല്‍കിയത്. അത് തന്നെ സഹായിച്ചു. ഇതിനെല്ലാം കാരണമായത് അദ്ദേഹത്തിന്റെ ഉപദേശമാണെന്നും പാണ്ഡ്യ വ്യക്തമാക്കി.

എട്ടാമനായി ക്രീസിലെത്തിയ പാണ്ഡ്യ (108) ഒരോവറില്‍ 26 റണ്‍സ് നേടി റെക്കോര്‍ഡ് സ്വന്തമാക്കിയിരുന്നു. തുടര്‍ന്ന് 87 പന്തില്‍ നിന്ന് അദ്ദേഹം കന്നി സെഞ്ചുറി നേടുകയും ചെയ്‌തു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :