4,4,6,6,6,0... ഒരോവറില്‍ 26 റൺസ്; ടെസ്റ്റ് ക്രിക്കറ്റില്‍ പുതിയ ചരിത്രം രചിച്ച് ഹർദീക് പാണ്ഡ്യ !

ഹർദീക് പാണ്ഡ്യയ്ക്ക് ടെസ്റ്റിൽ ലോകറെക്കോർഡ്

sri lanka,	ravi shastri,	virat kohli,	anil kumble,	ashwin,	ravindra jadeja, hardik pandya,	ഹര്‍ദീക് പാണ്ഡ്യ,	രവീന്ദ്ര ജഡേജ,	ഇന്ത്യ,	ശ്രീലങ്ക,	വിരാട് കോലി,	രവി ശാസ്ത്രി,	അശ്വിൻ
സജിത്ത്| Last Modified ഞായര്‍, 13 ഓഗസ്റ്റ് 2017 (15:08 IST)
ഹർദിക് പാണ്ഡ്യയുടെ കന്നി സെഞ്ച്വറിയുടെ മികവിൽ ശ്രീലങ്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ ശക്തമായ നിലയിൽ. വെറും 86 പന്തിലായിരുന്നു പാണ്ഡ്യ ടെസ്റ്റിലെ തന്റെ ആദ്യ സെഞ്ചുറി തികച്ചത്. ഏഴ് സിക്സും ഏഴ് ഫോറും അടങ്ങുന്നതായിരുന്നു പാണ്ഡ്യയുടെ ഇന്നിങ്ങ്സ്. അന്താരാഷ്ട്ര ക്രിക്കറ്റിൽ പാണ്ഡ്യ ഇതാദ്യമായിട്ടാണ് മൂന്നക്കം കടക്കുന്നത്.

രണ്ടാം ദിവസത്തിന്റെ തുടക്കത്തില്‍ തന്നെ ഇന്ത്യയുടെ വിക്കറ്റുകൾ തുരുതുരാ വീഴ്ത്താന്‍ ലങ്കന്‍ താരങ്ങള്‍ക്കായി. ആ സമയത്താണ് ഹർദീക് പാണ്ഡ്യ ശരിക്കും ഞെട്ടിച്ചു കളഞ്ഞത്. വെറും ഒറ്റ സെക്ഷനിലായിരുന്നു പാണ്ഡ്യ 107 റൺസ് അടിച്ചത്. എട്ടാം നമ്പറിൽ ക്രീസിലെത്തിയ പാണ്ഡ്യ കുൽദീപ്, ഷമി, ഉമേഷ് എന്നിവരെ കൂട്ടുപിടിച്ചാണ് ഇന്ത്യയെ കരകയറ്റിയത്. ആദ്യ ഇന്നിങ്ങസില്‍ 487 റൺസിന് ഇന്ത്യ ഓള്‍ ഔട്ടായി.

ഈ സെഞ്ച്വറി നേട്ടത്തോടെ ഒരു ലോകറെക്കോർഡ് നേട്ടത്തിലേക്കും പാണ്ഡ്യ എത്തി. ടെസ്റ്റിലെ ഒരോവറിൽ ഏറ്റവും കൂടുതൽ റണ്‍സ് നേടുന്ന താരമെന്ന അപൂർവ്വ റെക്കോർഡാണ് 23കാരനായ പാണ്ഡ്യയെ തേടിയെത്തിയത്. ഒരോവറിൽ രണ്ട് ഫോറും മൂന്ന് സിക്സും സഹിതം 26 റൺസായിരുന്നു താരം നേടിയത്. ശ്രീലങ്കയുടെ ഇടംകൈ സ്പിന്നർ മലിന്ദ പുഷ്പകുമാരയ്ക്കെതിരെയായിരുന്നു പാണ്ഡ്യയുടെ നേട്ടം.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :