ജയവർധനയ്ക്ക് സെഞ്ചുറി; ഇന്ത്യക്ക് ലക്ഷ്യം 243 റണ്‍സ്

 ഇന്ത്യ ശ്രീലങ്ക ഏകദിനം , ജയര്‍വര്‍ധന , ഉമേഷ് യാധവ് , ഇന്ത്യ
ഹൈദരാബാദ്| jibin| Last Modified ഞായര്‍, 9 നവം‌ബര്‍ 2014 (17:28 IST)
ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ ശ്രീലങ്ക 242 റണ്‍സിന് ഓള്‍ ഔട്ടായി. നാലുവിക്കറ്റ് നേടിയ ഉമേഷ് യാധവും മൂന്ന് വിക്കറ്റെടുത്ത അഷ്കർ പട്ടേലുമാണ് ലങ്കയെ തകര്‍ത്തത്. അതേസമയം തുടക്കത്തിലെ തകര്‍ച്ചയില്‍ നിന്ന്
സെഞ്ചുറി പ്രകടനവുമായി ലങ്കയെ കാത്ത ജയര്‍വര്‍ധനയാണ് (118) അവരെ മാന്യമായ സ്‌കോറിലെത്തിച്ചത്.

ടോസ് നേടിയ ലങ്കന്‍ നായകന്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. എന്നാല്‍ നായകന്റെ തീരുമാനം തെറ്റിക്കുന്ന രീതിയിലായിരുന്നു ലങ്കയുടെ തുടക്കം. തുടക്കത്തിലെ തന്നെ വിക്കറ്റുകള്‍ നഷ്‌ടമായ അവരെ ദില്‍ഷനും (53) ജയവര്‍ധനയും ചേര്‍ന്നാണ് രക്ഷപ്പെടുത്തിയത്. ഇരുവരും ചേര്‍ന്ന് 105 റണ്‍സിന്റെ കൂട്ട്ക്കെട്ടാണ് പടുത്തുയര്‍ത്തിയത്. ഇവരുടെ വേര്‍പിരിയലിന് ശേഷം മികച്ച സ്‌കോറുകള്‍ കണ്ടെത്തുന്നതില്‍ ശ്രീലങ്ക പരാജയപ്പെടുകയായിരുന്നു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :