ധോണിക്ക് വിശ്രമം: കോഹ്ലി നയിക്കും, സഞ്ജുവിനെ തഴഞ്ഞു

മുംബൈ| jibin| Last Modified ചൊവ്വ, 21 ഒക്‌ടോബര്‍ 2014 (14:56 IST)
ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയില്‍ നിന്നും ക്യാപ്റ്റന്‍ ധോണിയെ ഒഴിവാക്കി. മാസങ്ങളായി തുടര്‍ച്ചയായി ടീമിനെ നയിക്കുന്ന സാഹചര്യത്തിലാണ് ധോണിക്ക് ആദ്യത്തെ മൂന്ന് കളികളില്‍ നിന്നും വിശ്രമം അനുവദിച്ചത്. അതേസമയം കേരളത്തിന്റെ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ സഞ്ജുവിനെ ഇത്തവണെയും തഴഞ്ഞുകൊണ്ട് വിക്കറ്റ് കീപ്പറായി വൃദ്ധിമാന്‍ സാഹയെ ടീമില്‍ ഉള്‍പ്പെടുത്തി. വിന്‍ഡീസ് പര്യടനത്തില്‍ ഇല്ലാതിരുന്ന അശ്വിന്‍ ഇത്തവണ ടീമില്‍ ഇടം പിടിച്ചു.

ഇന്ത്യന്‍ പര്യടനം പാതിവഴിയില്‍ ഉപേക്ഷിച്ചു പോയ വിന്‍ഡീസിന് പകരമായിട്ടാണ് കളിക്കാന്‍ എത്തുന്നത്. അഞ്ച് ഏകദിനങ്ങളാണ് ലങ്കയുമായി കളിക്കുന്നത്.

ടീം ഇന്ത്യ: വിരാട് കോഹ്ലി, ശിഖര്‍ ധവാന്‍, അജങ്ക്യ രാഹനെ, സുരേഷ് റൈന, അമ്പട്ടി റായിഡു, വൃദ്ധിമാന്‍ സാഹ, ആര്‍. അശ്വിന്‍, രവീന്ദ്ര ജഡേജ, മുഹമ്മദ് ഷാമി, ഉമേഷ് യാദവ്, ഇഷാന്ത് ശര്‍മ, അമിത് മിശ്ര, മുരളി വിജയ്, വരുണ്‍ ആരോണ്‍, അഷ്കര്‍ പട്ടേല്‍.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :