ന്യൂഡൽഹി|
jibin|
Last Modified ശനി, 17 ഫെബ്രുവരി 2018 (12:05 IST)
ലോകത്തെ ഏറ്റവും മികച്ച ബാറ്റ്‌സ്‌മാനെന്ന മാധ്യമവിശേഷണങ്ങള്‍ തനിക്കിപ്പോള്‍ വേണ്ടെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്‌റ്റന്‍ വിരാട് കോഹ്‌ലി.
മികച്ച പ്രകടനം നടത്താന്‍ മാത്രമാണ് ഞാന്‍ ആഗ്രഹിക്കുന്നത്. ഗ്രൌണ്ടിലെ പ്രകടനങ്ങള്‍ ആരുമായുമുള്ള മത്സരത്തിന്റെ ഭാഗമല്ല. കഠിനാധ്വാനത്തിന്‍റെ ഫലമാണ് തന്റെ മികച്ച പ്രകടനമെന്നും വിരാട് പറഞ്ഞു.
അടുത്ത ഇന്നിംഗ്‌സില്‍ പൂജ്യത്തിന് പുറത്തായാല്‍ ഇപ്പോള്‍ പ്രശംസിക്കുന്നവര്‍ തള്ളിപ്പറയാന്‍ മടിക്കില്ല. ദക്ഷിണാഫ്രിക്കയുമായുള്ള ടെസ്‌റ്റ് മത്സരങ്ങള്‍ പരാജയപ്പെട്ടപ്പോള്‍ പരിഹസിക്കാനും കുറ്റപ്പെടുത്താനും മുന്നില്‍ നിന്നവരാണ് ഏകദിന പരമ്പരയ്‌ക്കു ശേഷം നല്ല വാക്കുകള്‍ പറയുന്നതെന്നും കോഹ്‌ലി കൂട്ടിച്ചേര്‍ത്തു.
ടീമിനായി മികച്ച പ്രകടനം പുറത്തെടുക്കുക എന്നത് തന്‍റെ കടമയാണ്. മാനേജ്മെന്‍റും സഹകളിക്കതാരും തന്നെക്കുറിച്ച് എന്തുവിചാരിക്കുന്നു എന്നതു മാത്രമാണ് താൻ കാര്യമാക്കുന്നതെന്നും കോഹ്‌ലി പറഞ്ഞു.