പട്ടേല്‍ പ്രധാമനത്രിയായിരുന്നെങ്കില്‍ ഇന്ത്യ പാകിസ്ഥാനാകുമായിരുന്നു: കാഞ്ചി ഇളയ്യ

ന്യൂഡല്‍ഹി| VISHNU N L| Last Modified തിങ്കള്‍, 30 നവം‌ബര്‍ 2015 (11:07 IST)
ഇന്ത്യയുടെ ഉരുക്കുന്‍ മനുഷ്യന്‍ എന്നറിയപ്പെടുന്ന സര്‍ദ്ദാര്‍ വല്ലഭായി പട്ടേല്‍ സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയായിരുന്നെങ്കില്‍ പാകിസ്ഥാന്‍ പോലെ ആകുമായിരുന്നു എന്ന് പ്രമുഖ എഴുത്തുകാരന്‍ കാഞ്ചി ഇളയ്യ.

മനുസ്‌മൃതിയാണ്‌ എഴുതേണ്ടിയിരുന്നത്‌ എന്ന വിശ്വസിക്കുന്ന ഹിന്ദു മഹാസഭയുടെ അടുത്ത അനുയായിയായിരുന്ന പട്ടേലായിരുന്നു ആദ്യ പ്രധാനമന്ത്രിയെങ്കില്‍ അംബേദ്‌ക്കറെ ഭരണഘടന എഴുതാന്‍ ഏല്‍പ്പിക്കുകയില്ലായിരുന്നു. അങ്ങിനെ ആയാല്‍ ജനാധിപത്യം തകര്‍ന്ന്‌ ഇന്ത്യ പാകിസ്‌താന്റെ അതേ രേഖയിലായിരുന്നേനെ. എന്നിരുന്നാലും ആദ്യ 17 വര്‍ഷം ഇന്ത്യ പാകിസ്‌താന്‍ തന്നെയായിരുന്നെന്നും അദ്ദേഹം പറഞ്ഞു.

പട്ടേല്‍ പ്രധാനമന്ത്രിയാകുകയായിരുന്നെങ്കില്‍ ഇന്ത്യയുടെ യാത്ര വേറൊരു രീതിയിലാകുമായിരുന്നെന്ന്‌ 2014 തെരഞ്ഞെടുപ്പ്‌ പ്രചരണത്തിനിടയില്‍ നരേന്ദ്ര മോഡി പറഞ്ഞിരുന്നു. ഇതിനെ ഘണ്ഡിച്ചുകൊണ്ടാണ് കാഞ്ചി ഇളയ്യ പ്രതികരിച്ചത്. ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അടുത്തിടെ നടന്ന അസഹിഷ്‌ണുതാ വിവാദത്തെയും അദ്ദേഹം ശ്രദ്ധയില്‍ കൊണ്ടുവന്നു. ഗാന്ധി പോലും ഗോപൂജയുടെ ഭാഗമായിരുന്നു. പശുവിനെ ഭരണഘടനയുടെ ഭാഗമാക്കിയായിരുന്നു ഗാന്ധിയും കണ്ടത്‌. ഗോപൂജ വക്‌താവായിരുന്നു ഗാന്ധി. നിരന്തരം ആട്ടിന്‍പാല്‍ കുടിച്ചിരുന്ന ആളായിട്ടു പോലും അദ്ദേഹം ഒരിക്കലും ആടിന്റെ സുരക്ഷയെക്കുറിച്ച്‌ എന്തുകൊണ്ട്‌ പറഞ്ഞില്ലെന്നും ചോദിച്ചു.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :