അം‌ലയ്‌ക്ക് പിന്നാലെ ഡിവില്ലിയേഴ്‌സും വീണു; സന്ദര്‍ശകരെ വട്ടം കറക്കിയ ഇന്ത്യക്ക് പരമ്പര

 ദക്ഷിണാഫ്രിക്ക- ഇന്ത്യ ടെസ്‌റ്റ് , എബി ഡിവില്ലിയേഴ്‌സ് , ഉമേഷ് യാദവ് , ഹഷിം ആംല
ന്യൂഡൽഹി| jibin| Last Modified തിങ്കള്‍, 7 ഡിസം‌ബര്‍ 2015 (15:51 IST)
ദക്ഷിണാഫ്രിക്കക്കെതിരായ അവസാന ക്രിക്കറ്റ് ടെസ്‌റ്റിലെ മിന്നുന്ന ജയത്തോടെ ഇന്ത്യക്ക് പരമ്പര. മൂന്നാം ടെസ്റ്റ് മൽസരത്തിൽ 337 റൺസിനാണ് ദക്ഷിണാഫ്രിക്കയെ ഇന്ത്യ തോൽപ്പിച്ചത്. ജയത്തോടെ ഇന്ത്യ പരമ്പര 3-0നു സ്വന്തമാക്കി. 481 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക 143 റൺസിന് പുറത്താവുകയായിരുന്നു. അഞ്ചു വിക്കറ്റ് നേടിയ ആര്‍.അശ്വിനാണ് അവസാന ദിനം ദക്ഷിണാഫ്രിക്കയെ തകര്‍ത്തത്. ഉമേഷ് യാദവ് മൂന്നും രവീന്ദ്ര ജഡേജ രണ്ടും വിക്കറ്റുകള്‍ നേടി.

297 പന്തുകള്‍ നേരിട്ട് 43 റണ്‍സ് നേടിയ എബി ഡിവില്ലിയേഴ്സും 244 പന്ത് നേരിട്ട് 25 റണ്‍സ് നേടിയ ഹഷിം ആംലയും ഇന്ത്യയുടെ ജയം തടഞ്ഞു നിര്‍ത്താന്‍ ആകുന്നത് ശ്രമിച്ചെങ്കിലും ഇന്ത്യന്‍ സ്‌പിന്നര്‍മാര്‍ സന്ദര്‍ശകരെ തോല്‍വിയിലേക്ക് തള്ളിയിടുകയായിരുന്നു. ആംലയെ മടക്കി ജഡേജ ഇന്ത്യയ്ക്ക് ബ്രേക്ക് ത്രൂ നല്‍കിയതിന് പിന്നാലെ വന്‍‌മതിലു പോലെ ഉറച്ചു നിന്ന ഡിവില്ലേഴ്സിനെ അശ്വിന്‍ ഏഴാമതായി പുറത്താക്കിയതോടെ ഇന്ത്യ ജയം പിടിച്ചെടുക്കുകയായിരുന്നു. രണ്ടാം ഇന്നിങ്സിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 267 റൺസിന് ഇന്ത്യ ഡിക്ലയർ ചെയ്തിരുന്നു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :