തിരിച്ചുവരവില്‍ കരിയര്‍ ബെസ്‌റ്റില്‍ രവീന്ദ്ര ജഡേജ

 രവീന്ദ്ര ജഡേജ , ഐസിസി ബൗളിംഗ് റാങ്കിംഗ് , ദക്ഷിണാഫ്രിക്ക , എബി ഡിവില്ലിയേഴ്‌സ്
ദുബായ്| jibin| Last Modified വ്യാഴം, 19 നവം‌ബര്‍ 2015 (09:49 IST)
ഇന്ത്യൻ സ്പിന്നർ ഐസിസി ബൗളിംഗ് റാങ്കിംഗിൽ പതിമൂന്നാം സ്ഥാനത്തെത്തി. കരിയറിലെ ഏറ്റവും മികച്ച സ്ഥാനത്താണ് താരം എത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കക്കെതിരായ മൊഹാലി, ബംഗളുരു ടെസ്റ്റുകളിലെ മികച്ച പ്രകടനമാണ് ജഡേജയുടെ റാങ്ക് മെച്ചപ്പെടുത്താന്‍ സഹായിച്ചത്.

ദക്ഷിണാഫ്രിക്കൻ പേസർ ഡേൽ സ്റ്റെയ്നാണ് ബൗളിംഗ് റാങ്കിംഗിൽ ഒന്നാമത്. കഴിഞ്ഞദിവസം വിരമിച്ച മിച്ചൽ ജോൺസൺ ഒൻപതാം സ്ഥാനത്താണ്. ഇന്ത്യൻ സ്പിന്നർ അശ്വിൻ അഞ്ചാം റാങ്കിൽ തുടരുന്നു. രഞ്ജി ട്രോഫിയിൽ നാല് മത്സരങ്ങളിൽ നിന്ന് 38 വിക്കറ്റ് വീഴ്ത്തിയതോടെയാണ് രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷം ജഡേജയെ ടെസ്റ്റിലേക്ക് തിരിച്ചുവിളിച്ചത്.


ബാറ്റിംഗ് പട്ടികയില്‍ ദക്ഷിണാഫ്രിക്കയുടെ എബി ഡിവില്ലിയേഴ്‌സാണ് ഒന്നാമന്‍. ഇന്ത്യന്‍ താരങ്ങളായ മുരളി വിജയ് 12, ചേതേശ്വര്‍ പുജാര 13, വിരാട് കോഹ്‌ലി 17 എന്നിവരാണ് ആദ്യ ഇരുപതിലുള്ള ഇന്ത്യന്‍ താരങ്ങള്‍. ഓള്‍ റൌണ്ടര്‍മാരുടെ പട്ടികയില്‍ ബംഗ്ളാദേശിന്റെ ഷക്കിബ് അല്‍ ഹസന്‍ ഒന്നാം സ്ഥാനത്തു തുടരുന്നു. ഇന്ത്യയുടെ അശ്വിനാണു രണ്ടാമത്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :