സ്‌പിന്‍ വിക്കറ്റൊരുക്കി ഇന്ത്യ നേടി; ദക്ഷിണാഫ്രിക്കന്‍ തോല്‍വി 108 റണ്‍സിന്, ജഡേജ കളിയിലെ താരം

  ദക്ഷിണാഫ്രിക്ക ഇന്ത്യ ടെസ്‌റ്റ് , ക്രിക്കറ്റ് , രവീന്ദ്ര ജഡേജ , ചേതേശ്വര്‍ പൂജാര
മൊഹാലി| jibin| Last Updated: ശനി, 7 നവം‌ബര്‍ 2015 (17:04 IST)
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ആദ്യ ടെസ്‌റ്റില്‍ ഇന്ത്യക്ക് ജയം. രണ്ടു ദിവസം ബാക്കിനില്‍ക്കെ 108 റണ്‍സിനാണ് ഇന്ത്യ സന്ദര്‍ശകരെ പരാജയപ്പെടുത്തിയത്. 218 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 109 റണ്‍സിന് എല്ലാവരും പുറത്തായി. ആദ്യ ഇന്നിംഗ്സില്‍ നിര്‍ണായകമായ 38 റണ്‍സും ടെസ്റിലാകെ എട്ടു വിക്കറ്റും നേടിയ രവീന്ദ്ര ജഡേജയാണു കളിയിലെ താരം. സ്കോര്‍: ഇന്ത്യ- 201,200, ദക്ഷിണാഫ്രിക്ക 184,109.

ട്വിന്റി 20യും ഏകദിനവും നേടിയ ദക്ഷിണാഫ്രിക്കയെ എങ്ങനെയെങ്കിലും തോല്‍പ്പിക്കുക എന്ന ലക്ഷ്യത്തോടെ സ്‌പിന്‍ വിക്കറ്റൊരുക്കിയാണ് ഇന്ത്യ ജയം പിടിച്ചെടുത്തത്. അതിനാല്‍ തന്നെ ആത്‌മവിശ്വാസം പകരുന്ന വിജയം എന്നു പൂര്‍ണ്ണമായും പറയാന്‍ പറ്റില്ല.

218 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ ദക്ഷിണാഫ്രിക്ക 109 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു.
ഫിലാന്‍ഡറെ (1) ഓപ്പണറാക്കി ഇറക്കിയ പരീക്ഷണം തുടക്കത്തിലേ പാളി. പിന്നീട് ഡൂപ്ലെസി (1), ക്യാപ്റ്റന്‍ അംല (0), ഡിവില്ലിയേഴ്സ് (16), എല്‍ഗാര്‍ ‍(16)എന്നിവരും പൊരുതാതെ മടങ്ങിയതോടെ ദക്ഷിണാഫ്രിക്ക പരാജയം ഉറപ്പിച്ചു. 36 റണ്‍സെടുത്ത വാന്‍ സീല്‍ അതല്‍പ്പം നീട്ടിയെടുത്തെന്ന് മാത്രം. നാലുപേര്‍ മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയില്‍ രണ്ടക്കം കടന്നുള്ളു.

നേരത്തെ 125/2 എന്ന നിലയില്‍ മൂന്നാം ദിനം ക്രീസിലിറങ്ങിയ ഇന്ത്യ 217 റണ്‍സിന് ഓള്‍ ഔട്ടായി.161/2 എന്ന മികച്ച നിലയിലായിരുന്ന ഇന്ത്യ 24 റണ്‍സിനിടെ ആറു വിക്കറ്റ് നഷ്ടമാക്കി കൂട്ടത്തകര്‍ച്ചയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. 77 റണ്‍സുമായി ചേതേശ്വര്‍ പൂജാര ക്രീസ് വിട്ടതിനുശേഷം മറ്റാര്‍ക്കും സ്കോര്‍ ബോര്‍ഡിലേക്കു കാര്യമായ സംഭാവന നല്‍കാന്‍ കഴിഞ്ഞില്ല.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :