കോഹ്‌ലിയും റെ‌യ്‌നയും നയിച്ചു: പാകിസ്ഥാന് വിജയലക്ഷ്യം 301

 ഇന്ത്യന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് , ടീം ഇന്ത്യ , ക്രിക്കറ്റ്
അഡ്ലെയ്ഡ്| jibin| Last Modified ഞായര്‍, 15 ഫെബ്രുവരി 2015 (13:02 IST)
പാകിസ്ഥാനെതിരെയുള്ള ലോകകപ്പ് മത്സരത്തില്‍ ഇന്ത്യക്ക് കൂറ്റന്‍ ടോട്ടല്‍. നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്‌ടത്തില്‍ 300 റണ്‍സെടുത്തു. വിരാട് കോഹ്‌ലി (107) മുന്നില്‍ നിന്ന് നയച്ചപ്പോള്‍ മധ്യഓവറുകള്‍ മുതല്‍ ആഞ്ഞടിച്ച സുരേഷ് റെയ്‌നയുമാണ് (74) ഇന്ത്യക്ക് റണ്മല സമ്മാനിച്ചത്. 126 പന്തുകള്‍ നേരിട്ട കോഹ്‌ലി എട്ട് ഫോറുകളുടെ സഹായത്തോടെയാണ് സെഞ്ചുറി തികച്ചത്. 301 റണ്‍സാണ് പാകിസ്ഥാന് വിജയലക്ഷ്യം.

ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ മഹേന്ദ്ര സിംഗ് ധോണി ബാറ്റിംഗിന് അനുകൂലമായ പിച്ചില്‍ ബാറ്റിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. പാക് ബൌളിംഗിനെ സമര്‍ദ്ദമായി നേരിട്ട് തുടങ്ങിയ ഓപ്പണര്‍മാരായ രോഹിത് ശർമയും ശിഖര്‍ ധവാനും തുടങ്ങിയത്.
എന്നാല്‍ എട്ടാം ഓവറില്‍ സ്കോര്‍ 34 എന്ന അവസ്ഥയില്‍ നില്‍ക്കെ സോഹൈല്‍ ഖാന്റെ പന്തില്‍ മിസ്‌ബ ഉള്‍ ഹഖ് പിടികൂടി രോഹിത് (15) പുറത്താകുകയായിരുന്നു. മൂന്നാമനായി ക്രീസിലെത്തിയ വിരാട് കോഹ്‌ലി ആക്രമണത്തില്‍ നിന്ന് പിന്‍വലിഞ്ഞ് താളം കണ്ടെത്താന്‍ ശ്രമിക്കുകയായിരുന്നു.

പതിവിന് വിപരീതമായി ബൌണ്ടറികള്‍ ഒഴിവാക്കി സിംഗിളുകള്‍ കണ്ടെത്തിയ കോഹ്‌ലി താളം കണ്ടെത്തുകയായിരുന്നു. അതേസമയം മറുവശത്ത് ധവാന്‍ തന്റെ പഴയ ഫോമിലേക്ക് തിരിച്ചെത്തുകയും ചെയ്തു. ഇതിനിടെയില്‍ കോഹ്‌ലി നല്‍കിയ ക്യാച്ച് പാക് ഫീല്‍ഡര്‍മാര്‍ വിട്ടുകളയുകയും ചെയ്യുകയായിരുന്നു. എന്നാല്‍ സ്‌കേര്‍ 163 നില്‍ക്കെ ധവാന്‍ (73) ഇല്ലാത്ത റണ്ണിനായി ക്രീസ് വിട്ടിറങ്ങുകയും റണ്‍ ഔട്ടാകുകയുമായിരുന്നു. 129 റണ്‍സിന്റെ കൂട്ട്കെട്ട് ഉണ്ടാക്കിയശേഷമാണ് ധവാന്‍-കോ‌ഹ്‌ലി സംഖ്യം പിരിഞ്ഞത്.

പിന്നീട് ക്രീസിലെത്തിയ സുരേഷ് റെയ്‌ന മികച്ച മൂഡിലായിരുന്നു. ആദ്യം മുതല്‍ അടിച്ചു തുടങ്ങിയ അദ്ദേഹം പാക് ബൌളര്‍മാരെ കടന്നാക്രമിക്കുകയായിരുന്നു. ഒരു ഘട്ടത്തില്‍ കോഹ്‌ലിയെ കാഴ്‌ചക്കാരനാക്കി റെ‌യ്‌ന തകര്‍ത്തടിക്കുകയായിരുന്നു. ഇതിനിടെയില്‍ കോഹ്‌ലി സെഞ്ചുറി തികയ്ക്കുകയും ചെയ്തു. അവസാന ഓവറുകളില്‍ റണ്‍റേറ്റ് ഉയര്‍ത്താനുള്ള ശ്രമത്തിനിടെയില്‍ സോഹൈല്‍ ഖാന്റെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ഉമര്‍ അകമല്‍ പിടിച്ച് കോഹ്‌ലി കൂടാരം കയറുകയായിരുന്നു. 110 റണ്‍സിന്റെ കൂട്ടുക്കെട്ടാണ് ഇരുവരും ചേര്‍ന്ന് ഉണ്ടാക്കിയത്.

ക്രീസിലെത്തിയ നായകന്‍ മഹേന്ദ്ര സിംഗ് ധോണി (18) കൂറ്റന്‍ അടികള്‍ക്ക് ശ്രമിച്ചെങ്കിലും പാക് പേസര്‍മാര്‍ അവയ്ക്ക് തടയിടുകയായിരുന്നു. സ്കോര്‍ 273 നില്‍ക്കെ റെയ്‌ന സോഹൈലിന് തന്നെ വിക്കറ്റ് സമ്മാനിച്ച് പുറത്താകുകയായിരുന്നു. തുടര്‍ന്നെത്തിയ രവിന്ദ്ര ജഡേജ (3) വഹാബ് റിയാസിന് വിക്കറ്റ് സമ്മാനിക്കുകയായിരുന്നു. ധോണിയെ ഷോട്ട് പിച്ച് ബോളില്‍ സോഹൈല്‍ പുറത്താക്കിയശേഷം ക്രീസിലെത്തിയ അജിക്യ രാഹാനെ (0) നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്താകുകയായിരുന്നു. മുഹമദ് ഷാമി (3‌) , അശ്വിന്‍ (1) എന്നിവരാണ് മറ്റ് സ്‌കേറര്‍മാര്‍. സോഹൈല്‍ 5 വിക്കറ്റ് എടുത്തു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക്
ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :