നാളെ ഇന്ത്യയുടെയും ധോണിയുടെയും അവസാനം: പാകിസ്ഥാന്‍

 ഇന്ത്യ പാകിസ്ഥാന്‍ ക്രിക്കറ്റ് , ധോണി , ലോകകപ്പ് ക്രിക്കറ്റ്
ന്യൂസിലന്‍ഡ്| jibin| Last Updated: ശനി, 14 ഫെബ്രുവരി 2015 (20:15 IST)
ഞായറാഴ്‌ച ഇന്ത്യക്കെതിരായി യുദ്ധസമാനമായ പോരാട്ടത്തിന് ഇറങ്ങുന്നതിന് മുമ്പ് തന്നെ പാകിസ്ഥാന്‍ ആക്രമം തുടങ്ങി. ഇന്ത്യയെ നേരിടാന്‍ താനിക്കോ തന്റെ ടീമിനൊ ലവലേശം പേടിയില്ലെന്നും. മുന്‍ ചരിത്രങ്ങള്‍ നാളെ വഴിമാറുമെന്നും അദ്ദേഹം പറഞ്ഞു.

മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പം യുവരക്തവും ചേരുന്നതാണ് പാക് ടീം. ഇന്ത്യയെ ചങ്കൂറ്റത്തോടെ നേരിടാന്‍ ടീമിന് കഴിയും. ഇന്ത്യക്കെതിരെ ലോകകപ്പുകളില്‍ ജയിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നത് തന്നെ വലിയ പ്രചോദനമാണ് നല്‍കുന്ന കാര്യമാണെന്നും മിസ്‍ബ ഉള്‍ ഹഖ് വ്യക്തമാക്കി.

ഇന്ത്യക്കെതിരെ വിയര്‍പ്പൊഴുക്കി മികച്ച കളി പുറത്തെടുക്കുക. ആരെയും ഭയപ്പെടേണ്ട കാര്യമില്ല. കാരണം വിധിയെ മാറ്റിമറിക്കാന്‍ നിങ്ങള്‍ക്ക് എല്ലായിപ്പോഴും കഴിയില്ല. എന്നാല്‍ നിങ്ങളുടെ ശ്രമങ്ങളെയും പ്രകടനത്തെയും വരുതിയില്‍ നിര്‍ത്താന്‍ കഴിയും. ഓവലില്‍ കരുത്തറിയിക്കുക, ഫലത്തിനായി കാത്തിരിക്കാം. – മിസ്‍ബ പറഞ്ഞു.


മലയാളം വെബ്‌ദുനിയയുടെ ആന്‍‌ഡ്രോയ്ഡ് മൊബൈല്‍ ആപ്പ് ഡൌണ്‍‌ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക. ഫേസ്ബുക്കിലും
ട്വിറ്ററിലും
പിന്തുടരുക.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :